ലണ്ടനിൽ വർക്ക് വിസ ശരിയാക്കി തരാമെന്ന് പറഞ്ഞ് കാഞ്ചിയാര്‍ സ്വദേശിയുടെ 10 ലക്ഷം രൂപ തട്ടി; യുവതി അറസ്റ്റിൽ

ചോദ്യം ചെയ്യലിന് ശേഷം കട്ടപ്പന കോടതിയിൽ ഹാജരാക്കിയ യുവതിയെ ജാമ്യത്തില്‍ വിട്ടയച്ചു

dot image

കട്ടപ്പന: ലണ്ടനില്‍ വര്‍ക്ക് വിസ നല്‍ക്കാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. കോട്ടയം, പാമ്പാടി കട്ടപ്പുറത്ത് വീട്ടില്‍ ഐറിന്‍ എല്‍സ കുര്യന്‍(25) ആണ് അറസ്റ്റിലായത്. നിരവധിപേരെയാണ് ഐറിന്‍ വിസ തട്ടിപ്പിനിരയാക്കിയത്. ചോദ്യം ചെയ്യലിന് ശേഷം കട്ടപ്പന കോടതിയിൽ ഹാജരാക്കിയ യുവതിയെ ജാമ്യത്തില്‍ വിട്ടയച്ചു.

വിസ വാഗ്ദാനം നല്‍കി കാഞ്ചിയാര്‍ സ്വദേശിയായ യുവാവില്‍ നിന്ന് ഐറിന്‍ 10 ലക്ഷം രൂപ പലപ്പോഴായി തട്ടിയെടുത്തിരുന്നു. ഇത്തരത്തില്‍ നിരവധിപേരില്‍ നിന്ന് പണം തട്ടിയതായി വിവരം പുറത്ത് വരുന്നുണ്ട്. ഐറിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. സംഭവവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ കൂടുതൽ തട്ടിപ്പ് വിവരം പുറത്ത് വന്നിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇനിയും ഇവര്‍ക്കെതിരെ കേസുകള്‍ എടുക്കാൻ സാധ്യതയുണ്ട്.

Content Highlights-Woman arrested for cheating people out of Rs 10 lakh by promising work visa in london

dot image
To advertise here,contact us
dot image