ബാലകൃഷ്ണന്റെ പ്രതികാരം: നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അടിച്ചു, 62ാം വയസില്‍ തിരിച്ചടി; സംഭവം കാസര്‍ഗോഡ്

ഒന്നാം പ്രതിയായ ബാലകൃഷ്ണനെ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബാബു അടിച്ചു എന്ന് ആരോപിച്ചാണ് മര്‍ദ്ദനം

dot image

കാസര്‍ഗോഡ്: നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അടിച്ചതിന് 62ാം വയസ്സില്‍ പ്രതികാരം. കാസര്‍കോട് വെള്ളരിക്കുണ്ടിലാണ് നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അടിച്ചതിന് വയോധികന്‍ അന്നത്തെ സഹപാഠിയെ അടിച്ചത്. 62കാരനായ മാലോം സ്വദേശി വി ജെ ബാബുവിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ മാലോത്ത് സ്വദേശികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ബാലകൃഷ്ണന്‍, മാത്യു വലിയപ്ലാക്കല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഒന്നാം പ്രതിയായ ബാലകൃഷ്ണനെ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബാബു അടിച്ചു എന്ന് ആരോപിച്ചാണ് മര്‍ദ്ദനം. പരിക്കേറ്റ ബാബു പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Content Highlights: Revenge at the age of 62 for being beaten up in fourth grade in Kasargod

dot image
To advertise here,contact us
dot image