സ്വരാജിന് കയ്യിലുള്ളത് 1200 രൂപ, 62,50,000 രൂപയുടെ സ്ഥാവര ആസ്തി; സ്വന്തമായി ഫിഗോ, ജീപ്പ് കോംപസ് ലോംഗിറ്റ്യൂഡ്

സ്വരാജിന് 62,50,000 രൂപയുടെ സ്ഥാവര ആസ്തിയും പങ്കാളിക്ക് 20,00,000 രൂപയുടെ സ്ഥാവര ആസ്തിയുമുണ്ട്

dot image

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ കൈവശമുള്ളത് 1200 രൂപ മാത്രം. പങ്കാളിയുടെ കൈവശമുള്ളത് 550 രൂപയാണ്. ബാങ്ക് അക്കൗണ്ടില്‍ ആകെ 1,38,788 രൂപയാണുള്ളത്. പങ്കാളിയുടെ അക്കൗണ്ടില്‍ ഒമ്പത് ലക്ഷം രൂപയാണുള്ളത്. ഇന്ന് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലെ സ്വത്ത് വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

നിലമ്പൂര്‍ ബാങ്കില്‍ ഒമ്പത് ലക്ഷം വായ്പ സ്വരാജിന്റെ പേരിലുണ്ട്. പങ്കാളിയുടെ പേരില്‍ ഫെഡറല്‍ ബാങ്കില്‍ 25 ലക്ഷം വായ്പയുമുണ്ട്. സ്വരാജിന് സ്വന്തമായി ആഭരണങ്ങള്‍ ഇല്ലെങ്കിലും പങ്കാളിയുടെ കൈവശം 18 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളുണ്ട്. ജംഗമ വസ്തുക്കളുടെ ആകെ മൂല്യം 1,39,988 രൂപയാണ്. പങ്കാളിയ്ക്ക് 74,91,206 രൂപ മൂല്യം വരുന്ന ജംഗമവസ്തുക്കളുമുണ്ട്.

സ്വരാജിന് 62,50,000 രൂപയുടെ സ്ഥാവര ആസ്തിയും പങ്കാളിക്ക് 20,00,000 രൂപയുടെ സ്ഥാവര ആസ്തിയുമുണ്ട്. ഫോര്‍ഡ് ഫിഗോ കാറും ജീപ്പ് കോംപസ് ലോംഗിറ്റ്യൂഡും സ്വരാജിന് സ്വന്തമായുണ്ട്.

Content Highlights: Nilambur By Election LDF Candidate M Swaraj have only 1200 rupees in hand

dot image
To advertise here,contact us
dot image