കാക്കനാട് ജില്ലാ ജയിലിൽ ഗുണ്ടാനേതാക്കളുടെ റീൽസ് ചിത്രീകരണം; ഇവരെത്തിയത് വിരമിക്കുന്ന ഉദ്യോഗസ്ഥൻ്റെ വിരുന്നിന്

സംഭവത്തിൽ പൊലീസിൻ്റെ രഹസ്യാന്വേഷണ വിഭാ​ഗം അന്വേഷണം തുടങ്ങി

dot image

കൊച്ചി: കാക്കനാട് ജില്ലാ ജയിലിൽ ഗുണ്ടാ നേതാക്കൾക്ക് വിരുന്ന്. വിരുന്നിനെത്തിയ ​ഇവർ ജയിലിനുള്ളിൽ വെച്ച് റീൽസും ചിത്രീകരിച്ചു. മൂന്ന് ഗുണ്ടാ നേതാക്കൾക്കാണ് വിരുന്ന് ഒരുക്കിയത്. വെൽഫയർ ഉദ്യോഗസ്ഥന്റെ വിരമിക്കൽ ചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു വിരുന്ന്. മെയ് മാസം 31നായിരുന്നു വിരുന്നും റീൽസ് ചിത്രീകരണവും. സംഭവത്തിൽ പൊലീസിൻ്റെ രഹസ്യാന്വേഷണ വിഭാ​ഗം അന്വേഷണം തുടങ്ങി.

Content Highlights: Reels of gangsters filmed in Kakkanad district jail

dot image
To advertise here,contact us
dot image