
കൊച്ചി: കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. അമ്പലമുകൾ ചാലിക്കര ഭാഗത്തുനിന്നാണ് 'കിസാൻ ഭായ്' എന്ന് വിളിക്കുന്ന കൈന ദികിൽ (25) പിടിയിലായത്. എക്സൈസ് എൻഫോഴ്‌സ്‌മെന്റും ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് പിടികൂടിയത്. 2.013 കിലോഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
സ്വന്തമായി കൃഷിചെയ്ത് കഞ്ചാവ് വിൽപ്പന നടത്തുന്നതിനാലാണ് അതിഥിത്തൊഴിലാളികളുടെ ഇടയിൽ 'കിസാൻ ഭായ്' എന്നപേരിൽ കൈന ദികിൽ അറിയപ്പെടുന്നത്. ഒഡീഷയിൽ സ്വന്തമായി കൃഷിചെയ്ത ശേഷം നേരിട്ട് കേരളത്തിലേക്ക് കഞ്ചാവെത്തിച്ച് വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി.
സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ കെ പി പ്രമോദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഒ എൻ അജയകുമാർ, പ്രിവന്റീവ് ഓഫീസർ സി പി ജിനേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ എം ടി ശ്രീജിത്ത്, ജിജോ അശോക്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജി, സരിതാറാണി, എക്സൈസ് ഡ്രൈവർ അഫ്സൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Content Highlights: Odisha native arrested with cannabis