തോട്ടിൽ മീൻ പിടിച്ചിരിക്കെ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു വീണു, സഹോദരങ്ങൾ ഷോക്കടിച്ച് മരിച്ചു

പതിനൊന്നും പതിനാലും വയസുള്ള രണ്ട് ആണ്‍കുട്ടികളാണ് മരിച്ചത്

dot image

കോഴിക്കോട്: കോടഞ്ചേരിയില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു. ഇന്ന് വൈകിട്ട് 6.30 യോടെ ആയിരുന്നു സംഭവം. ഐവിൻ ബിജു(11) , നിധിൻ ബിജു(14) എന്നിവരാണ് മരിച്ചത്.. വീട്ടിനടുത്തുള്ള തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയതായിരുന്നു ഇരുവരും. മീന്‍ പിടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഇലക്ട്രിക് പോസ്റ്റ് തോട്ടിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. പിന്നാലെ ഷോക്കടിച്ച് രണ്ടു പേരും മരിക്കുകയായിരുന്നു. മത്സ്യ വ്യാപാരിയായ കോടഞ്ചേരി നിരന്ന പാറ ബിജുവിന്റെ മക്കളാണ്.

Content Highlights- Two fishermen died after an electric post fell while they were fishing in a stream

dot image
To advertise here,contact us
dot image