
കൊച്ചി: കൊച്ചിയിലെ ബാർ ഹോട്ടൽ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. കാക്കനാട് സ്വദേശി ജിനി ജോസഫി(53)നെയാണ് മൂന്നാറിലെ സ്വകാര്യ ഹോട്ടലിൻ്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓൾഡ് മൂന്നാറിലെ ഹോട്ടലിൽ വെച്ചാണ് സംഭവം. മൂന്നാർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: Bar hotel owner found dead in Kochi