മോന്തായം വളഞ്ഞാൽ: ജീവനക്കാർ മദ്യപിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തി; സസ്പപെൻഷൻ

മെയ് രണ്ടിനാണ് മദ്യപിച്ചെത്തി മദ്യപാന പരിശോധന നടത്തിയത്

dot image

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജീവനക്കാർക്കിടയിലെ മദ്യാപാന പരിശോധന നടത്താൻ ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തി. ആറ്റിങ്ങൽ ഡിപ്പോയിലെ ഇൻസ്പെക്ടർ എം.എസ് മനോജാണ് പരിശോധനയ്ക്ക് മദ്യപിച്ചെത്തിയത്. ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

ഇക്കഴിഞ്ഞ മെയ് രണ്ടിനാണ് സംഭവം. മദ്യപിച്ച് ജോലിക്കെത്തുന്ന ജീവനക്കാരെ കണ്ടെത്തുന്നതിന് വേണ്ടി ദിവസവും ബ്രെത്തലൈസർ ടെസ്റ്റ് നടത്താറുണ്ട്.

ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പരിശോധനച്ചുമതല. മേയ് രണ്ടിന് ചുമതല ഉണ്ടായിരുന്ന എം.എസ് മനോജ് മദ്യപിച്ചിരുന്നതായി വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് മേലുദ്യോഗസ്ഥർക്കു നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്യുകയായിരുന്നു.

Content Highlights: Officer arrives drunk to conduct alcohol test in Thiruvananthapuram

dot image
To advertise here,contact us
dot image