കാസർകോട് ആംബുലൻസ് മറിഞ്ഞ് കൂട്ട വാഹനാപകടം; അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചു

അപകടത്തിൽ ഏഴ്പേർക്ക് പരിക്കേറ്റു

dot image

കാസർകോട്: കാസർകോട് ആംബുലൻസ് മറിഞ്ഞ് അപകടം. ഉപ്പളയിൽ രോഗിയുമായി പോയ ആംബുലൻസാണ് മറിഞ്ഞത്. ആംബുലൻസ് മറിഞ്ഞതിനെ തുടർന്ന് അ‍ഞ്ച് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു.

അപകടത്തിൽ ഏഴ്പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

content highlights:ambulance accident in kasargod

dot image
To advertise here,contact us
dot image