ആശ്വാസ മടക്കം; സീസണിലെ അവസാന മത്സരത്തിൽ CSK യെ തോൽപ്പിച്ച് രാജസ്ഥാൻ

14 മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി രാജസ്ഥാൻ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തു

dot image

ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തിൽ രാജസ്‌ഥാൻ റോയൽസിന് ആറ് വിക്കറ്റ് ജയം. സീസണിലെ അവസാന മത്സരത്തിന് ഇറങ്ങിയ രാജസ്‌ഥാൻ ചെന്നൈ 20 ഓവറിൽ നേടിയ 187 റൺസ് 17 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. ഇതോടെ 14 മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് രാജസ്ഥാൻ ഫിനിഷ് ചെയ്തു. 13 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുള്ള ചെന്നൈ അവസാന സ്ഥാനത്ത് തുടരുന്നു.

33 പന്തിൽ 57 റൺസ് നേടിയ വൈഭവ് സൂര്യവംശി, 31 പന്തിൽ 41 റൺസ് നേടിയ സഞ്ജു സാംസൺ, 19 പന്തിൽ 36 റൺസ് നേടിയ യശ്വസി ജയ്‌സ്വാൾ എന്നിവരാണ് ആശ്വാസ ജയം രാജസ്ഥാന് സമ്മാനിച്ചത്. ധ്രുവ് ജുറൽ 12 പന്തിൽ 31 റൺസും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി ആയുഷ് മാത്രെയും ഡെവാള്‍ഡ് ബ്രെവിസും തിളങ്ങി. 19 പന്തില്‍ 43 റൺസാണ് മാത്രെ നേടിയത്. ബ്രെവിസ് 25 പന്തിൽ 42 റൺസ് നേടി. ശിവം ദുബെ 32 പന്തിൽ 39 റൺസ് നേടി. മറ്റാർക്കും തിളങ്ങാനായില്ല. രാജസ്ഥാന് വേണ്ടി യുധ്‌വീര്‍ സിംഗ്, ആകാശ് മദ് വാൾ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം നേടി.

Content Highlights: rajasthan roylas win vs chennai super kings

dot image
To advertise here,contact us
dot image