
പത്തനംതിട്ട: മീൻ കയറ്റി വന്ന മിനിടെമ്പോ സ്കൂട്ടറിലിടിച്ച് 19 വയസ്സുകാരന് ദാരുണാന്ത്യം. സ്വകാര്യ ആശുപത്രിയിലെ ട്രെയിനറായ എടത്വാ ചങ്ങങ്കരി തുണ്ടിയിൽ സജീവന്റെ മകൻ രോഹിത് സജീവാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ന് അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ വെട്ടുതോട് എസ്എൻഡിപി കുട്ടനാട് സൗത്ത് യൂണിയൻ ഓഫീസിന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്.
മീൻ കയറ്റി വന്ന മിനിടെമ്പോ മറ്റൊരു സ്കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രോഹിത്തിന്റെ തല തകർന്ന് തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ട്രെയിനിങ്ങിനായി പോയതാണ് സജീവ്.
രാവിലെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. രാവിലെ ജോലി കഴിഞ്ഞ് മടങ്ങിയെത്തുന്ന മകനായി ഇഷ്ടഭക്ഷ്ണം ഒരുക്കി കാത്തിരിക്കുകയായിരുന്നു രോഹിത്തിന്റെ അമ്മ. പിന്നീട് ചേതനയറ്റ ശരീരമാണ്കാണുന്നത്.
content highlights: mini tembo and scooter accident;19 yr old dies tragically