
തൃപ്പൂണിത്തുറ: വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. എരൂർ വെസ്റ്റ് പെരിക്കാട് ചക്കാലപ്പറമ്പിൽ പ്രകാശൻ (59) ആണ് മരിച്ചത്. വീടിനകത്തുണ്ടായിരുന്ന മകൻ കരുണി(16)ന് ചെറിയ പൊള്ളലേറ്റു. കരുണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.
വാടക വീടിനാണ് ഇയാൾ തീവെച്ചത്. വീടിനകത്തുണ്ടായിരുന്ന കട്ടിലിനും കിടക്കയ്ക്കും മറ്റും തീപിടിച്ച ഉടൻ തന്നെ അയൽക്കാരെത്തി തീകെടുത്തുകയായിരുന്നു. ഈ സമയത്താണ് പ്രകാശൻ പുറത്തുള്ള മരത്തിൽ തൂങ്ങി മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് ഇയാളുടെ ഭാര്യ രാജേശ്വരി വീട്ടിൽനിന്നും മാറിയാണ് താമസിക്കുന്നത്. ഹിൽപാലസ് പൊലീസ് സ്ഥലത്തെത്തി. മേൽ നടപടികൾക്ക് ശേഷം പ്രകാശന്‍റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും.
Content Highlights: man died after he sets house on fire