പത്തനംതിട്ടയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ബന്ധു കസ്റ്റഡിയിൽ

ദേഹത്ത് പരിക്കുകളുണ്ട്

dot image

പത്തനംതിട്ട: വടശ്ശേരിക്കരയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വടശ്ശേരിക്കര സ്വദേശി 30 വയസ്സുള്ള ജോബിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ബന്ധുവും വീട്ടുടമയുമായ റെജിയെ റാന്നി പൊലീസ് കസ്റ്റഡിയിലെടുത്തു.

പേങ്ങാട്ട്കടവിലെ റെജിയുടെ വീട്ടിലായിരുന്നു ജോബിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോബിയുടെ ദേഹത്ത് പരിക്കുകളുണ്ട്. കൊലപാതകമെന്നാണ് സംശയം.

രക്തത്തിൽ കുളിച്ചുകടന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. റെജി തന്നെയാണ് ഇക്കാര്യം നാട്ടുകാരെ അറിയിച്ചത്. വീട്ടിൽ മദ്യപാനവും കയ്യാങ്കളിയും ഉണ്ടായെന്ന് പൊലീസ് പറയുന്നു. എന്നാൽ കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമെ സംഭവത്തിൽ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.

Content Highlights: Youth foud dead at home in pathanamthitta

dot image
To advertise here,contact us
dot image