സമ്പര്‍ക്കപ്പട്ടികയില്‍ 461 പേര്‍; നിപ പട്ടിക പുറത്തുവിട്ട് ആരോഗ്യമന്ത്രി

നിപ പ്രതിരോധത്തില്‍ മലപ്പുറത്തെ ടീം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും വലിയ രോഗ വ്യാപനമാണ് ഒഴിവാക്കിയതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി

dot image

തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടിക പുറത്തുവിട്ട് ആരോഗ്യമന്ത്രി വീണാജോര്‍ജ്. 461 പേരാണ് ആകെ സമ്പര്‍ക്ക പട്ടികയിലുളളത്. മലപ്പുറം-252, പാലക്കാട്-209 എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം. അഞ്ചു ജില്ലകളിലായി ഉള്ളവരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. നിപ പ്രതിരോധത്തില്‍ മലപ്പുറത്തെ ടീം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും വലിയ രോഗവ്യാപനമാണ് ഒഴിവാക്കിയതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

പൊലീസിന്റെ നല്ല സഹായം ഉണ്ട്. നിപയുടെ പേരിലുള്ള വ്യാജ പ്രചാരണം ഒഴിവാക്കണം എന്നും മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയില്‍ മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട കേസുകള്‍ ഉണ്ടെകില്‍ പരിശോധിക്കണം. മലപ്പുറത്ത് 8706 വീടുകള്‍ കണ്ടെയ്‌മെന്റ് സോണിലുണ്ട്. എല്ലാ വീട്ടിലും പനി സര്‍വൈലന്‍സ് നടത്തി. മറ്റു നിപ കേസുകളുമായി ഇപ്പോഴത്തെ കേസുകള്‍ക്ക് ബന്ധമില്ല. നിപ ബാധിച്ച വളാഞ്ചേരി സ്വദേശിനിയെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെന്നും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു വരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Also Read:

പശ്ചിമ ഘട്ടത്തോട് ചേര്‍ന്നുള്ള ബെല്‍റ്റിലാണ് നിപ വരുന്നത്. 2023 ല്‍ ലോക ചരിത്രത്തില്‍ ഇല്ലാത്ത വിധം നിപയെ പിടിച്ചു നിര്‍ത്താനായി. സാധ്യമായ എല്ലാ കാര്യവും ചെയ്യും. വവ്വാലുകള്‍ ആണ് ഇതിന്റെ സ്രോതസ്സ് എന്നും മന്ത്രി പറഞ്ഞു. മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തിലും മന്ത്രി മറുപടി പറഞ്ഞു. മന്ത്രി സജി ചെറിയാന്‍ അങ്ങനെ പറയില്ലെന്നും പൊതുജനാരോഗ്യ സംവിധാനത്തിന് എതിരെയുള്ള ആക്രമണത്തിന് എതിരെയാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞതെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.

content highlights: 461 people in contact list; Health Minister releases Nipah list

dot image
To advertise here,contact us
dot image