
37 കാരനായ ക്രൊയേഷ്യൻ ഇതിഹാസ ഫുട്ബോളർ ഇവാൻ റാകിറ്റിച്ച് ഫുട്ബാളിൽ നിന്നും വിരമിച്ചു. ഫുട്ബോളിന് നന്ദി പറഞ്ഞു കൊണ്ടുള്ള വീഡിയോ കുറിപ്പ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചാണ് മധ്യനിര താരം തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്.
സ്വിസ് ക്ലബ് എഫ് സി ബേസലിലൂടെയാണ് താരം പ്രഫഷണൽ ഫുടബോളിലേക്ക് കടക്കുന്നത്. 2011 മുതൽ 2014 വരെ സെവിയ്യയ്ക്കൊപ്പം മികവ് തെളിയിച്ചു. തുടർന്ന് 2014 മുതൽ 6 വർഷം ബാഴ്സലോണയിൽ കളിച്ച താരം വീണ്ടും 2020 ൽ സെവിയ്യയിൽ തിരിച്ചെത്തി.
തുടർന്ന് 2024 ൽ സൗദി ക്ലബ് അൽ ഷബാബിൽ ചേർന്ന താരം ശേഷം ക്രൊയേഷ്യൻ ക്ലബ് സ്പ്ലിറ്റിന്റെ താരമായി. കരിയറിൽ 16 കിരീടങ്ങൾ ആണ് നേടിയത്.
ബാഴ്സലോണക്ക് ഒപ്പം യുഫേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ റാകിറ്റിച് സെവിയ്യയുടെകോഡ് യൂറോപ്പ ലീഗ് കിരീരങ്ങളിലും ഭാഗമായി. ബാഴ്സലോണക്കൊപ്പം നാല് സ്പാനിഷ് ലാ ലീഗ കിരീടങ്ങൾ നേടിയ താരം ഒരു ക്ലബ് ലോകകപ്പ്, ഒരു യുവേഫ സൂപ്പർ കപ്പ്, 4 കോപ്പ ഡെൽ റെ നേട്ടങ്ങളിലും കറ്റാലൻ ക്ലബിന് ഒപ്പം പങ്കാളിയായി.
ക്രൊയേഷ്യക്കാ യി 106 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടിയ താരം ബാഴ്സലോണയ് ക്കായി 310 മത്സരങ്ങളിൽ നിന്നു 36 ഗോളുകളും സെവിയ്യയ്ക്കായി 323 മത്സരങ്ങളിൽ നിന്ന് 51 ഗോളുകളും താരം നേടിയിട്ടുണ്ട്. ക്രൊയേഷ്യൻ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായാണ് റാകിറ്റിച് പരിഗണിക്കപ്പെടുന്നത്.
Content Highlights: Ex-Barcelona, Croatia star Rakitić retires