
ചേര്‍ത്തല: സംസ്ഥാനത്ത് ഇടതുഭരണം തുടരാനുള്ള സാധ്യതയുണ്ടെന്നും അതിനായി നാമം ജപിച്ചാല്‍ പോര, ജനവിശ്വാസമര്‍പ്പിച്ചു പ്രവര്‍ത്തിക്കണമെന്നും മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍ പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ വിനീതരാകണം. പലകാര്യങ്ങളിലും സ്വയം വിമര്‍ശനം നടത്തി ജനപിന്തുണ ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്നും ജി സുധാകരന്‍ പറഞ്ഞു.
ഇടതുപക്ഷ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും സംസ്ഥാനത്ത് ഐക്യമുന്നണി സര്‍ക്കാര്‍ പിരിഞ്ഞത് ഒഴിവാക്കേണ്ടതായിരുവെന്നും പിന്നീട് പാര്‍ട്ടി തന്നെ ഇക്കാര്യം വിലയിരുത്തിയിട്ടുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു. സഹോദരന്‍ തമ്മിലുള്ള പോര് ഒരു പോരല്ലെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. സിപിഐ കടക്കരപ്പള്ളി സമ്മേളനത്തിന് മുന്നോടിയായി നടത്തിയ ആദ്യകാല പ്രവര്‍ത്തകരുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയതയെ ചെറുത്ത് മതേതരത്വം സംരക്ഷിക്കാനും തൊഴിലാളികളുടെയും സാധാരണക്കാരുടെയും അവകാശസംരക്ഷണത്തിന് ഇടതുപക്ഷം നിര്‍ണ്ണായകമാണ്. ഇത് കേരളം ആണെന്ന് ഗര്‍ജിച്ചിട്ട് കാര്യമില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.
അതിനിടെ തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചെന്ന ജി സുധാകരന്റെ വിവാദ പ്രസംഗത്തില്‍ പൊലീസ് കേസെടുക്കും. കേസെടുക്കുന്നതിലുള്ള നിയമപോദേശം ആലപ്പുഴ സൗത്ത് പൊലീസിന് ഇന്ന് ലഭിക്കും. ആലപ്പുഴ ഡെപ്യുട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യുഷന്‍ അഡ്വ. ബിജി ആണ് നിയമോപദേശം നല്‍കുക. സംഭവത്തില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് വരണാധികാരികൂടിയായ ജില്ലാകളക്ടര്‍ സൗത്ത് പൊലീസ് എസ്എച്ച്ഒയ്ക്ക് കത്ത് നല്‍കിയിരുന്നു.
Content Highlights: possibility that the Left government will continue in the state said G sudhakaran