കോൺഗ്രസ് നേതാക്കൾ വ്യത്യസ്ത പ്രസ്താവനകൾ നടത്തി ആശയക്കുഴപ്പമുണ്ടാക്കരുത്; അത് മുന്നണിയെ ബാധിക്കും: പിഎംഎ സലാം

തിരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് സജ്ജമാവണമെങ്കില്‍ ആദ്യം ഘടകകക്ഷികളും സജ്ജമാവണമെന്ന് സലാം വ്യക്തമാക്കി

dot image

പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ വ്യത്യസ്ത പ്രസ്താവനകള്‍ നടത്തി ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. അത് മുന്നണിയെ ബാധിക്കുമെന്ന് പിഎംഎ സലാം മുന്നറിയിപ്പ് നല്‍കി.

തിരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് സജ്ജമാവണമെങ്കില്‍ ആദ്യം ഘടകകക്ഷികളും സജ്ജമാവണമെന്ന് അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് ഒറ്റക്കെട്ടാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് സലാം പറഞ്ഞു.

കെപിസിസി അഴിച്ചു പണി കോണ്‍ഗ്രസിന്റെ സംഘടനാപരമായ തീരുമാനമാണെന്നും അതില്‍ യുഡിഎഫിലെ ഘടകകക്ഷികള്‍ ഇടപെടാറില്ലെന്നും പിഎംഎ സലാം പറഞ്ഞു. കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പല തരത്തിലുള്ള പരസ്യ പ്രസ്താവനകള്‍ക്കിടയിലാണ് പിഎംഎ സലാമിന്റെ പ്രതികരണം.

Content Highlights: PMA Salam warns Congress in different opinion of congress leaders

dot image
To advertise here,contact us
dot image