അനാരോഗ്യം; മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി

വൈകുന്നേരം നാലിന് മാനവീയം വീഥിയില്‍ നഗരത്തിലെ സ്മാര്‍ട്ട് റോഡുകളുടെ ഉദ്ഘാടന ചടങ്ങിന് മുഖ്യമന്ത്രി എത്തിയിരുന്നില്ല.

dot image

തിരുവനന്തപുരം: അനാരോഗ്യത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കി.

വൈകുന്നേരം നാലിന് മാനവീയം വീഥിയില്‍ നഗരത്തിലെ സ്മാര്‍ട്ട് റോഡുകളുടെ ഉദ്ഘാടന ചടങ്ങിന് മുഖ്യമന്ത്രി എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയാണ് റോഡുകള്‍ ഉദ്ഘാടനം ചെയ്തത്.

വൈകുന്നേരം അഞ്ചിന് സര്‍വോദയ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ അഭിസംബോധന ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രി എത്തിച്ചേരുമെന്ന് അറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇവിടെയും എത്തിയിരുന്നില്ല.

Content Highlights: Ill health; Chief Minister's public programs cancelled

dot image
To advertise here,contact us
dot image