ആശുപത്രി ഹോസ്റ്റൽ മുറിയിലെ ശുചിമുറിയിൽ നഴ്സിംഗ് സ്റ്റാഫിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു

dot image

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിലെ നഴ്സിം​ഗ് സ്റ്റാഫായ സാറ മോളെയാണ് മൃരിച്ച നിലയിൽ കണ്ടെത്തിയത്. മിംസ് ആശുപത്രിയിലെ നഴ്സിംഗ് സ്റ്റാഫാണ് മരിച്ച സാറ മോൾ.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സ്ഥലത്ത് നിന്നും കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Content Highlights: nursing staff found died in hospital wash room kozhikkode

dot image
To advertise here,contact us
dot image