'പാനീയം തന്ന് മയക്കി, കണ്ണ് തുറന്നപ്പോൾ തമ്പാനൂരിൽ'; കൊച്ചിയിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി

'പാനീയം തന്ന് ആരോ മയക്കി, കണ്ണ് തുറന്നപ്പോൾ തമ്പാനൂരിൽ'

'പാനീയം തന്ന് മയക്കി, കണ്ണ് തുറന്നപ്പോൾ തമ്പാനൂരിൽ'; കൊച്ചിയിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി
dot image

തിരുവനന്തപുരം: കൊച്ചിയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥികളെ കണ്ടെത്തി. തമ്പാനൂർ പൊലീസ് ആണ് കുട്ടികളെ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് കുട്ടികളെ കണ്ടെത്തിയത്. തങ്ങൾ എങ്ങനെയാണ് തമ്പാനൂർ എത്തിതെന്ന് അറിയില്ലെന്നാണ് വിദ്യാർത്ഥികളുടെ മൊഴി. എന്നാൽ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

മട്ടാഞ്ചേരി കരിപ്പാലത്തിനു സമീപം കളിക്കുകയായിരുന്ന തങ്ങളെ എന്തോ ഒരു പാനീയം നൽകി ഒരാൾ മയക്കി തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നുവെന്നും കണ്ണ് തുറന്നപ്പോഴാണ് തങ്ങൾ ഇവിടെയെത്തിയെന്ന് മനസിലായതെന്നുമാണ് കുട്ടികൾ പറയുന്നത്. കുട്ടികളുടെ രക്ഷിതാക്കളോട് തിരുവനന്തപുരത്തെത്താൻ പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

ഇന്നലെയാണ് വിദ്യാർത്ഥികളെ ഫോർട്ട്‌ കൊച്ചിയിൽ നിന്ന് കാണാതായത്. ഫോർട്ട്‌ കൊച്ചി ചെറളായിക്കടവിലെ മുഹമ്മദ്‌ അഫ്രീദ്, മുഹമ്മദ്‌ ഹാഫിസ്, ആദിൽ മുഹമ്മദ്‌ എന്നിവരെയാണ് കാണാതായത്. വിദ്യാർത്ഥകൾ ട്രെയിനിൽ കയറി പോയതായാണെന്ന സംശയത്തിലായിരുന്നു രക്ഷിതാക്കളും പൊലീസും. കുട്ടികളിൽ രണ്ട് പേരുടെ വീട്ടിൽ നിന്ന് 3000 രൂപയോളം കാണാതായിരുന്നു. ഈ പണം ഉപയോ​ഗിച്ച് ഇവർ വിനോദ യാത്രയക്ക് പോയതാണെന്ന സംശയത്തിലായിരുന്നു കുടുംബവും പൊലീസും. മുഹമ്മദ്‌ ഹാഫിസ് ആറാം ക്ലാസ് വിദ്യാർത്ഥിയും മുഹമ്മദ്‌ അഫ്രീദ്, ആദിൽ മുഹമ്മദ്‌ എന്നിവർ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളുമാണ്.

Content Highlights- Missing students from Kochi found in Thiruvananthapuram

dot image
To advertise here,contact us
dot image