
കോട്ടയം: വയോധികയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം പണവും ഫോണും സ്വർണവും കവർന്ന പ്രതികളെ പിടികൂടി. ചങ്ങനാശ്ശേരി കോട്ടമുറിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന കുഞ്ഞമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രതികൾ ആക്രമണം നടത്തിയത്. കേസിൽ മോനു അനില്‍, അബീഷ് പി സാജന്‍, അനില ഗോപി എന്നിവരെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു.
ആളെ തിരിച്ചറിയാതിരിക്കാന്‍ കുഞ്ഞമ്മയുടെ തലയില്‍ മുണ്ടിട്ടശേഷം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി രണ്ടര പവനോളം വരുന്ന സ്വര്‍ണമാലയും വീട്ടിലുണ്ടായിരുന്ന മൊബൈല്‍ ഫോണും പതിനായിരത്തോളം രൂപയുമാണ് പ്രതികൾ മോഷ്ടിച്ചത്. കുഞ്ഞമ്മയുടെ മകളുടെ ഭര്‍ത്താവായ അബീഷിന്റെ നിര്‍ദേശപ്രകാരമാണ് പ്രതികൾ കുഞ്ഞമ്മയുടെ വീട്ടിലെത്തി മോഷണം നടത്തിയത്.
അച്ഛമ്മയുടെ കൈയ്യിൽ ധാരാളം സ്വർണമുണ്ടെന്നും ഇത് വിറ്റാൽ പണം കിട്ടുമെന്നും പ്രലോഭിപ്പിച്ചാണ് പ്രതികൾ കുഞ്ഞമ്മയുടെ വീട്ടിലെത്തി സ്വർണം കവർന്നത്. സ്വർണം വിറ്റ ശേഷം പ്രതികൾ ഒരു ലക്ഷം രൂപ മോനുവിന്‍റെ കാമുകിയായ അനില ഗോപിക്ക് കൈമാറുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
content highlights : Son-in-law and gang rob elderly woman of money and gold