
ആലപ്പുഴ: അമ്പലപ്പുഴ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ഇരവുകാട് സ്വദേശി സിദ്ധാര്‍ഥന്‍ (64) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതിന് ആലപ്പുഴ കളര്‍കോട് വെച്ചാണ് അപകടമുണ്ടായത്.
റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ വാഹനം ഇടിക്കുകയായിരുന്നു. ഉടന്‍ ഡിവൈഎസ്പിയുടെ വാഹനത്തില്‍ തന്നെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഡിവൈഎസ്പിയുടെ ഡ്രൈവറാണ് വാഹനം ഓടിച്ചത്.
Content Highlights: passenger dies after being hit by Ambalapuzha DySP's official vehicle