ദിവസവും ഒരുപിടി വേവിച്ച കടല കഴിച്ചോളൂ... അത്ഭുതപ്പെടുത്തുന്ന ഗുണങ്ങള്‍ അറിയാം

കടലയ്ക്ക് ഗുണങ്ങള്‍ പലതാണ്. പ്രോട്ടീന്‍ സമ്പുഷ്ടവും ഹോര്‍മോണുകള്‍ ബാലന്‍സ് ചെയ്യാനും തുടങ്ങി പല വിധ ഗുണങ്ങളാണിതിനുള്ളത്

dot image

ടലയ്ക്ക് ഗുണങ്ങള്‍ പലതാണ്. പ്രോട്ടീന്‍ സമ്പുഷ്ടവും ഹോര്‍മോണുകള്‍ ബാലന്‍സ് ചെയ്യാനും തുടങ്ങി പല വിധ ഗുണങ്ങളാണിതിനുള്ളത്. അതെന്തൊക്കെയെന്ന് നോക്കാം,

പ്രോട്ടീന്‍ സമ്പുഷ്ടം

വേവിച്ച കടലയില്‍ പേശികളുടെ വളര്‍ച്ചയ്ക്കും കലകളുടെ നന്നാക്കലിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ഊര്‍ജത്തിനും സഹായിക്കുന്ന ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ക്കും ഭക്ഷണത്തില്‍ കൂടുതല്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നവര്‍ക്കും വളരെ പ്രയോജനപ്രദമാണ്.

ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു

നാരുകള്‍ കൂടുതലുള്ളതുകൊണ്ട് വേവിച്ച കടല ദഹനത്തെ സഹായിക്കുന്നു. മലവിസര്‍ജനം സുഗമമാക്കുന്നു. മലബന്ധം തടയുന്നു. ആരോഗ്യദായകമായ ബാക്ടീരിയകളുടെ വളര്‍ച്ചയെ സുഗമമാക്കുന്നതിലൂടെ കുടലും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു

കടലയില്‍ ഗ്ലൈസമിക് സൂചികയും ഫൈബര്‍ ഗുണങ്ങളും കുറവായതിനാല്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് വേവിച്ച കടല ഒരു മികച്ച ഭക്ഷണമാണ്.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

പ്രോട്ടീനുകളാലും നാരുകളാലും സമ്പുഷ്ടമായ വേവിച്ച കടല നിങ്ങളെ കൂടുതല്‍ സമയം ഊര്‍ജസ്വലരായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് അനാവശ്യമായ ലഘുഭക്ഷണം കഴിയ്ക്കുന്നതില്‍ നിന്ന് നിങ്ങളെ തടയുകയും മൊത്തത്തിലുളള കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഫലപ്രദമായി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

ഊര്‍ജം വര്‍ധിപ്പിക്കുന്നു

വേവിച്ച കടലയില്‍ സങ്കീര്‍ണ്ണമായ കാര്‍ബോ ഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഊര്‍ജം സാവധാനം പുറത്തുവിടുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയോ അലസത അനുഭവപ്പെടുകയോ ചെയ്യാതെ ദിവസം മുഴുവന്‍ നിങ്ങളെ ഊര്‍ജസ്വലരും സജീവവുമാക്കി നിലനിര്‍ത്തുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

കടലയില്‍ ആന്റി ഓക്‌സിഡന്റുകള്‍, ഫൈബറുകള്‍, അവശ്യ ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ധമനികള്‍ ശുദ്ധീകരിച്ച് രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിലൂടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യുന്നു.

പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു

വേവിച്ച കടലയില്‍ കാണപ്പെടുന്ന സിങ്ക്, ഇരുമ്പ്, വിറ്റാമിനുകള്‍ എന്നിവ നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നു. അങ്ങനെ നിങ്ങളുടെ ശരീരം അണുബാധ, രോഗം, നീര്‍വീക്കം എന്നിവയെ ദിനം പ്രതി പ്രതിരോധിക്കുകയും ചെയ്യും.

അസ്ഥികളുടെ ആരോഗ്യത്തെ സഹായിക്കുന്നു

കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയാല്‍ സമ്പുഷ്ടമാണ് വേവിച്ച കടല. ഇത് എല്ലുകളെ ശക്തിപ്പെടുത്തുകയും പല്ലുകളെ ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

ഹോര്‍മോണുകളെ സന്തുലിതമാക്കുന്നു

കടലയിലും പയറിലും ഫൈറ്റോ ഈസ്ട്രജനുകളും പോഷകങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് സ്വാഭാവികമായും ഹോര്‍മോണുകളെ നിയന്ത്രിക്കുകയും, മാനസികവസ്ഥയെ മെച്ചപ്പെടുത്തുകയും, ആര്‍ത്തവ ചക്രം മെച്ചപ്പെടുത്തുകയും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുടെ ലക്ഷണങ്ങള്‍ കുറയാനും സഹായിക്കുന്നു.

(ആരോഗ്യകരമായ ഒരു ഡയറ്റ് പിന്തുടരുന്നതിന് തീര്‍ച്ചയായും ഒരു ഡയറ്റീഷ്യന്റെ സഹായം ആവശ്യമാണ്)

Content Highlights :Chickpeas have many benefits. They are rich in protein and have many benefits, including balancing hormones

dot image
To advertise here,contact us
dot image