സംവിധായകർ കൃത്യമായി ജോലി ചെയ്യാതെയിരുന്നിട്ട് സൽമാനെ മാത്രം പഴിക്കുന്നത് എന്തിന്:നവാസുദ്ദീൻ സിദ്ദീഖി

'ഒറ്റയ്ക്ക് ഇരുന്ന് വരയ്ക്കുന്ന ചിത്രമല്ല ഇത്. ഒരു കൂട്ടായ ഉത്തരവാദിത്തമാണ്'

dot image

സിക്കന്ദർ എന്ന സിനിമയുടെ പരാജയത്തിൽ സൽമാൻ ഖാനെ മാത്രം പഴിക്കുന്നത് എന്തിനെന്ന് നടൻ നവാസുദ്ദീൻ സിദ്ദീഖി. സിനിമാ നിർമ്മാണം എന്നത് കൂട്ടായ ഒരു പ്രവർത്തനമാണ്, അത്

വിജയിച്ചില്ലെങ്കിൽ ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല. സൽമാൻ ഖാന്റെ സ്റ്റാർഡം കൊണ്ട് മാത്രം ശരാശരി നിലവാരം മാത്രമുള്ള പല സിനിമകളും വലിയ വിജയങ്ങളായിട്ടുണ്ടെന്നും നടൻ പറഞ്ഞു. ലാലൻടോപ്പ് സിനിമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

'ഉത്തരവാദിത്തം ഭായിയുടെ (സൽമാൻ ഖാൻ) ചുമലിൽ മാത്രം വെക്കരുത്. ചിത്രത്തിന്റെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ അണിയറപ്രവർത്തകർ കഠിനാധ്വാനം ചെയ്യണം. സംവിധായകർ കൃത്യമായി ജോലി ചെയ്യാതെയിരുന്നിട്ട് സൂപ്പർതാരങ്ങളെ മാത്രം പഴിക്കാൻ പറ്റില്ല. വീട്ടിൽ ഒറ്റയ്ക്ക് ഇരുന്ന് വരയ്ക്കുന്ന ചിത്രമല്ല ഇത്. ഒരു കൂട്ടായ ഉത്തരവാദിത്തമാണ്,' എന്ന് നവാസുദ്ദീൻ സിദ്ദീഖി പറഞ്ഞു.

'വലിയ സത്തയില്ലാത്ത നിരവധി സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ട്, പക്ഷേ അവയിൽ സൽമാൻ ഖാൻ അഭിനയിച്ചതുകൊണ്ട് മാത്രം ആ സിനിമകൾ വലിയ ഹിറ്റുകളായി മാറി. സംവിധായകർ അവരുടെ ജോലി കൃത്യമായി ചെയ്യണം. നിങ്ങൾക്ക് സൽമാൻ ഖാന്റെ ഡേറ്റ് കിട്ടിയാൽ അത് കൃത്യമായി ഉപയോഗിക്കുക എന്നത് നിങ്ങളുട ചുമതലയാണ്,' എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സൽമാൻ ഖാൻ നായകനായെത്തിയ അവസാന ചിത്രമാണ് സിക്കന്ദർ. എ ആർ മുരുഗദോസ്

സംവിധാനം ചെയ്ത സിനിമ തിയേറ്ററുകളിൽ പരാജയം ഏറ്റുവാങ്ങി. സൽമാനോടൊപ്പം, രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിച്ചത്. ഒരിടവേളക്ക് ശേഷം എആർ മുരുഗദോസ് ബോളിവുഡിൽ സംവിധാനം ചെയ്ത ചിത്രമാണ് സിക്കന്ദർ.

Content Highlights: Nawazuddin Siddiqui Talks On Salman Khan Starrer Sikandar's Box Office Failure

dot image
To advertise here,contact us
dot image