'പിണറായി വിജയൻ-ദ ലെജൻഡ്'; മുഖ്യമന്ത്രിയെ കുറിച്ച് ഡോക്യുമെന്ററി വരുന്നു

സെക്രട്ടറിയേറ്റിലെ സിപിഐഎം സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ഡോക്യുമെന്ററി നിർമ്മിക്കുന്നത്

dot image

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ഡോക്യുമെന്ററി വരുന്നു. 'പിണറായി വിജയൻ-ദ ലെജൻഡ്' എന്ന പേരിലൊരുങ്ങുന്ന ഡോക്യുമെന്ററി നിർമ്മിക്കുന്നത് സെക്രട്ടറിയേറ്റിലെ സിപിഐഎം സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനാണ്. 15 ലക്ഷം രൂപ ചിലവിട്ടാണ് ഡോക്യുമെന്ററി നിർമ്മിക്കുന്നത്.

നേരത്തെ മുഖ്യമന്ത്രിയെ കുറിച്ച് വാഴ്ത്തുപാട്ട് തയ്യാറാക്കിയതും ഇതേ സംഘടനയായിരുന്നു. ചെമ്പടയുടെ കാവലാൾ എന്ന പേരിലാണ് വാഴ്ത്തുപാട്ട് ഒരുക്കിയത്. ആക്രിക്കടത്ത് കേസിലെ പ്രതിയായ  സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്‍റ് പി ഹണിയുടെ നേതൃത്വത്തിലാണ് ഡോക്യുമെൻ്ററി ഒരുങ്ങുന്നത്. പി ഹണിക്കെതിരെ വിജിലൻസ് കോടതി ഈയിടെയാണ് കേസെടുത്തത്. പി ഹണി ഒക്ടോബറിൽ സർവീസിൽ നിന്ന് വിരമിക്കും. ഇത് മുന്നോടിയായിട്ടാണ് പിണറായിയെ പുകഴ്ത്തുന്നത് എന്നാണ് ഉയരുന്ന ആരോപണം.

അതേസമയം, സിപിഐഎമ്മിൻ്റെ സർവീസ് സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ എൻ അശോക് അടക്കം 50 പേർ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിവന്നു. സംഘടനയുടെ പ്രസിഡന്റും ആക്രി കടത്തിയ കേസിൽ പ്രതിയുമായ പി ഹണി നടത്തിയ അഴിമതികൾ ചൂണ്ടിക്കാട്ടിയവർക്കെതിരെ നേരത്തെ നടപടി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ 300 പേർ പങ്കെടുത്ത എകെജി സെൻ്ററിൽ നടന്ന കൗൺസിൽ യോഗത്തിൽ നിന്ന് ജനറൽ സെക്രട്ടറി കെഎൻ അശോകിനെ പുറത്താക്കിയതായി ഹണി അറിയിച്ചത്. ഇതോടെ ഹണിയടക്കം 50-ൽ അധികം പേർ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങി വരികയായിരുന്നു. സംഘടന വിട്ട് പുറത്തുവന്നവർ പുതിയ സംഘടന രൂപീകരിക്കാനും സാധ്യതയുണ്ട്.

Content Highlights: Documentary coming up on Chief Minister Pinarayi Vijayan

dot image
To advertise here,contact us
dot image