കോഴിക്കോട് ജയിക്കാതെ 2026-ല്‍ യുഡിഎഫിന് ഭരണം പിടിക്കാന്‍ കഴിയില്ല: കെ സി ജോസഫ്

എല്‍ഡിഎഫും യുഡിഎഫും മാത്രമല്ല മൂന്നാമതൊരു ശക്തി കൂടിയുണ്ടെന്നും ജോലി കടുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

dot image

കോഴിക്കോട്: കോഴിക്കോട് ജയിക്കാതെ 2026-ല്‍ യുഡിഎഫിന് ഭരണം പിടിക്കാനാവില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. യുഡിഎഫിന് കോഴിക്കോട് അടിത്തറയുണ്ടെന്നും നടക്കാതെ ആരും വെളളിത്താലത്തില്‍ അധികാരം കൊണ്ട് തരില്ലെന്നും കെ സി ജോസഫ് പറഞ്ഞു. കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫും യുഡിഎഫും മാത്രമല്ല മൂന്നാമതൊരു ശക്തി കൂടിയുണ്ടെന്നും ജോലി കടുപ്പമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനകത്തെ പടല പിണക്കങ്ങള്‍ സാധാരണ പ്രവര്‍ത്തകരെയാണ് വേദനിപ്പിക്കുന്നത്, അത് നേതാക്കള്‍ ഓര്‍ക്കണം, അടുത്ത ബസില്‍ കയറാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ കയറാന്‍ പറ്റില്ലെന്നും കെ സി ജോസഫ് പറഞ്ഞു.

അതേ സമയം മൂന്നാം പിണറായി സര്‍ക്കാര്‍ കേരളത്തിൽ ഉണ്ടാകില്ലെന്ന് പരിപാടിയില്‍ സംസാരിച്ച കെ മുരളീധരന്‍ പറഞ്ഞു. പിണറായി അധികാരത്തിൽ നിന്ന് പുറത്ത് പോകണം എന്ന് ആഗ്രഹിക്കുന്നവര്‍ പാർട്ടിയിൽ ഉണ്ട്.സ്ത്രീകളുടെ കണ്ണീർ ആശ വർക്കർമാർ, വനിതാ പൊലിസ് റാങ്ക് ഹോൾഡേഴ്‌സ്, ശ്രീമതിയുടെ കണ്ണീർ വരെ പിണറായിക്ക് മുകളിൽ ഉണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

Content Highlights: udf cannot come to power without winning kozhikkode in 2026 says kc joseph

dot image
To advertise here,contact us
dot image