ജനസംഖ്യ കുതിക്കുന്നു;ഗർഭനിരോധന മാർഗ്ഗങ്ങൾക്കുള്ള ഉയർന്ന ജിഎസ്ടി പിൻവലിക്കണമെന്ന് പാകിസ്താൻ,നടക്കില്ലെന്ന് IMF

നികുതി ഇളവുകള്‍ നടപ്പാക്കിയാല്‍ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്

ജനസംഖ്യ കുതിക്കുന്നു;ഗർഭനിരോധന മാർഗ്ഗങ്ങൾക്കുള്ള ഉയർന്ന ജിഎസ്ടി പിൻവലിക്കണമെന്ന് പാകിസ്താൻ,നടക്കില്ലെന്ന് IMF
dot image

ഇസ്ലാമാബാദ്: വളരെ വേഗത്തില്‍ ജനസംഖ്യ വര്‍ദ്ധിക്കുന്നതിനാല്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ക്കുള്ള 18 ശതമാനം ജിഎസ്ടി ഉടന്‍ പിന്‍വലിക്കണമെന്ന പാകിസ്താന്‍ ആവശ്യം തള്ളി അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്). അടുത്ത ഫെഡറല്‍ ബജറ്റില്‍ മാത്രമേ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ക്കുള്ള ഇളവുകള്‍ പരിശോധിക്കാന്‍ കഴിയൂ എന്ന് ഐഎംഎഫ് പറയുന്നു.

നികുതി ഇളവുകള്‍ നടപ്പാക്കിയാല്‍ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. സാനിറ്ററി പാഡുകള്‍ക്കും ബേബി ഡയപ്പറുകള്‍ക്കും നികുതി ഇളവ് നല്‍കണമെന്ന നിര്‍ദ്ദേശങ്ങളെയും ഐഎംഎഫ് എതിര്‍ത്തു. പാകിസ്താന്‍ കടുത്ത ജനസംഖ്യാ വളര്‍ച്ച നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനങ്ങള്‍. ഏകദേശം 2.55 ശതമാനം ജനസംഖ്യാ വളര്‍ച്ചാ നിരക്കാണ് രാജ്യത്തിനുള്ളത്. ഇത് പാക് സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കുന്നുണ്ട്.

ഐഎംഎഫില്‍ നിന്ന് നിന്ന് വന്‍ തുക വായ്പ എടുത്തതിനാല്‍ നികുതി, ചെലവ്, വരുമാനം എന്നിവയ്ക്ക് കര്‍ശനമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്ന ഐഎംഎഫ് ബെയ്ല്‍ഔട്ട് പ്രോഗ്രാമിന് കീഴിലാണ് പാകിസ്താന്‍ ഇപ്പോഴുള്ളത്. ഇതുവരെ, ഐഎംഎഫ് ഏകദേശം 3.3 ബില്യണ്‍ ഡോളര്‍ വിതരണം ചെയ്തിട്ടുണ്ട്. പിന്നീട് 1.2 ബില്യണ്‍ ഡോളര്‍ കൂടി അനുവദിച്ചിട്ടുണ്ട്.

അതേസമയം, പാകിസ്താന്‍ തങ്ങളുടെ ദേശീയ വിമാനക്കമ്പനിയായ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ സ്വകാര്യവല്‍ക്കരണവുമായി മുന്നോട്ട് പോവുകയാണ്. ഐഎംഎഫ് വ്യവസ്ഥകള്‍ പാലിക്കുന്നതിനും സംസ്ഥാനത്തിന്റെ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇതി വിലയിരുത്തുന്നത്.

Content Highlights: Pakistan Denied GST Relief On Condoms By IMF Despite Population Boom

dot image
To advertise here,contact us
dot image