

ഒരു മാസത്തിലധികം നീണ്ട മലയാളികളുടെ ഫുട്ബാൾ ഉത്സവത്തിന് ഇന്ന് കൊട്ടിക്കലാശം. സൂപ്പർ ലീഗ് കേരള ഫൈനലിൽ കണ്ണൂർ വാരിയേഴ്‌സും തൃശൂര്‍ മാജിക്ക് എഫ് സിയും തമ്മിൽ പരസ്പരം ഏറ്റുമുട്ടും. കണ്ണൂര്‍ മുനിസിപ്പില്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴര മുതലാണ് ഫൈനല്‍ മത്സരം തുടങ്ങുക.
ഫൈനലിൽ ആര് ജയിച്ചാലും കന്നി കിരീടജേതാക്കളുണ്ടാകും. സെമി ഫൈനലില്‍ ശക്തരായ കാലിക്കറ്റ് എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് കണ്ണൂര്‍ വാരിയേഴ്‌സ് ഫൈനലിന് യോഗ്യത നേടിയത്. ശക്തരായ മലപ്പുറം എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് തൃശൂർ വരുന്നത്.
മലയാളിയായ സിനാന്റെ ഗോളടി മികവിലാണ് കണ്ണൂരിന്റെ പ്രതീക്ഷ, ഒപ്പം അഡ്രിയാനോയും കരീം സംബുവും ചേരുമ്പോൾ മുന്നേറ്റ നിര ശക്തമാണ്, ആദ്യ കളികളിൽ മങ്ങി സെമിയിൽ ഹാട്രിക്ക് മികവുമായി തിരിച്ചെത്തിയ മാർക്കസ് ജോസഫാണ് തൃശൂർ മാജിക്ക് എഫ്സിയുടെ മുൻനിരയിലെ പോരാളി. പ്രതിരോധമാണ് ഇരു ടീമുകളുടെയും ദൗർബല്യം.
Content Highlights: Super League Kerala Final; kannur warriors vs thrissur majic fc