ഫ്ലാറ്റിന് ബിൽഡിംഗ് നമ്പറിടാൻ കൈക്കൂലി വാങ്ങിയ കേസ്; ബിൽഡിം​ഗ് ഓഫീസർ സ്വപ്ന റിമാൻഡിൽ

തൃശ്ശൂർ വിജിലൻസ് കോടതി ജഡ്ജി ജി അനിലിലാണ്14 ദിവസത്തേക്ക് സ്വപ്നയെ റിമാൻഡ് ചെയ്തത്

dot image

കൊച്ചി : കൊച്ചിയിൽ കൈക്കൂലി കേസിൽ അറസ്റ്റിലായ ബിൽഡിം​ഗ് ഓഫീസർ സ്വപ്ന ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ. തൃശ്ശൂർ വിജിലൻസ് കോടതി ജഡ്ജി ജി അനിലിലാണ്14 ദിവസത്തേക്ക് സ്വപ്നയെ റിമാൻഡ് ചെയ്തത്. കൈക്കൂലി കേസിൽ ഇന്നലെയാണ് കൊച്ചി സോണൽ ഓഫീസിലെ ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്നയെ വിജിലൻസ് പിടികൂടുന്നത്.

ഫ്ലാറ്റിന് ബിൽഡിംഗ് നമ്പർ ഇടുന്നതുമായി ബന്ധപ്പെട്ട് പരാതിക്കാരനിൽ നിന്നും 15,000 രൂപയാണ് സ്വപ്ന കൈക്കൂലി വാങ്ങിയത്. മക്കളുമായി കാറിലെത്തി കൈക്കൂലി വാങ്ങുന്നതിനിടെ നാടകീയമായാണ് വിജിലൻസ് സംഘം നടുറോഡിൽ വച്ച് സ്വപ്നയെ പിടികൂടിയത്.

കൈക്കൂലി വാങ്ങിയ പണത്തിന് പുറമേ സ്വപ്നയുടെ കാറിൽ നിന്ന് 45,000 രൂപയും വിജിലൻസ് പിടികൂടിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വൈറ്റില കോർപ്പറേഷൻ സോണൽ ഓഫീസിൽ എത്തിയ വിജിലൻസ് സംഘം ആറുമണിക്കൂറോളം പരിശോധന നടത്തിയിരുന്നു. സ്വപ്ന കൈകാര്യം ചെയ്തിരുന്ന മുഴുവൻ ഫയലുകളും പരിശോധിച്ചു. അതിനിടെ സ്വപ്നയുടെ അനധികൃത സ്വത്ത് സമ്പാദനവും വിജിലൻസ് അന്വേഷിക്കുന്നുണ്ട്.

content highlights : Kochi bribe case Building officer Swapna remanded

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us