'സിഎംആര്‍എല്‍-എക്സാലോജിക്ക് ഇടപാടിൽ അഴിമതി ഇല്ലെന്ന് കോടതി പറഞ്ഞതാണ്, നടപടി രാഷ്ട്രീയ പ്രേരിതം';പി രാജീവ്

ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ എസ്എഫ്ഐഒ റിപ്പോര്‍ട്ട് സമർപ്പിച്ചു

'സിഎംആര്‍എല്‍-എക്സാലോജിക്ക് ഇടപാടിൽ അഴിമതി ഇല്ലെന്ന് കോടതി പറഞ്ഞതാണ്, നടപടി രാഷ്ട്രീയ പ്രേരിതം';പി രാജീവ്
dot image

മധുര: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ എസ്എഫ്ഐഒ പ്രതി ചേർത്തത് രാഷ്ട്രീയ പ്രേരിതമെന്ന് വ്യവസായ മന്ത്രി പി രാജീവ്. രാജ്യത്തിന്റെ ചരിത്രത്തിൽ അത്യപൂർവമായിട്ടായിരിക്കും അഴിമതി ഇല്ലെന്ന് ഒരു കേസിൽ മൂന്ന് വിജിലൻസ് കോടതികൾ കണ്ടെത്തുന്നത്. ഈ കേസിൽ മുഖ്യമന്ത്രിയോ സർക്കാരോ ഭാഗമല്ലെന്നും കോടതി വിധി പറഞ്ഞതാണ്. അപ്പീൽ പരിഗണിച്ച് ഹൈക്കോടതിയും വിധി പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് ക്ലീൻചീറ്റ് നൽകിയ കേസാണ് ഇതെന്നും, നിലവിൽ ഈ കേസിലൂടെ അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും പി രാജീവ് കൂട്ടിചേർത്തു.

സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ പ്രതി ചേര്‍ത്ത എസ്എഫ്ഐഒ നടപടിയിൽ പ്രതികരിക്കുകയായിരുന്നു പി രാജീവ്. വീണാ വിജയനെയും സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെയും വിചാരണ ചെയ്യാനും കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ എസ്എഫ്ഐഒ റിപ്പോര്‍ട്ട് സമർപ്പിച്ചു. സേവനം നല്‍കാതെ വീണാ വിജയന്‍ 2.7 കോടി രൂപ കൈപ്പറ്റിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് വീണാ വിജയൻ ഉൾപ്പെ ഉള്ളവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കമ്പനി നിയമം അനുസരിച്ചാണ് എസ്എഫ്ഐഒ നടപടി. വീണാ വിജയനൊപ്പം ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ ഫിനാന്‍സ് വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ സുരേഷ് കുമാര്‍ എന്നിവരും പ്രതികളാണ്.

Content Highlights: Minister P Rajeev reacts to Veena Vijayan being named as an SFIO accused

dot image
To advertise here,contact us
dot image