

പത്തനംതിട്ട :പത്തനംതിട്ട കൊടുമണ്ണിൽ റബ്ബർ തോട്ടത്തിൽ പടർന്ന് പിടിച്ച തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു. അങ്ങാടിക്കൽ സ്വദേശിനി 64 വയസ്സുള്ള ഓമനയാണ് മരിച്ചത്. അങ്ങാടിക്കലിൽ മുപ്പത് സെൻ്റോളം വരുന്ന റബ്ബർ തോട്ടത്തിനാണ് തീ പിടിച്ചത്.
അടൂരിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തിയെങ്കിലും വാഹനം റബ്ബർ തോട്ടത്തിന് സമീപത്തേക്ക് എത്തിക്കാനായില്ല. നാട്ടുകാർ തന്നെ റബ്ബർ തോട്ടത്തിലെ തീയണക്കുകയായിരുന്നു. ഈ സമയത്താണ് പൊള്ളലേറ്റ് മരിച്ച നിലയിൽ ഓമനയെ കണ്ടെത്തിയത്.
content highlights : Fire breaks out in rubber plantation; Housewife dies after being burned while trying to put out fire