ടോയ്ലറ്റിൽ പോയി തിരികെവരുമ്പോൾ ഒരു സൂപ്പർസ്റ്റാർ കയറിപ്പിടിച്ചു, പേടിച്ചുപോയി; നടി സോണിയ മൽഹാർ

നിങ്ങളുടെ ഈ ഡ്രസ്സും കണ്ണുമൊക്കെ അട്രാക്ടീവാണ്, വന്നപ്പോഴേ ശ്രദ്ധിച്ചുവെന്നാണ് അയാൾ മറുപടി പറഞ്ഞതെന്നും നടി വ്യക്തമാക്കി

dot image

കൊച്ചി: സിനിമാസെറ്റിൽ ദുരനുഭവമുണ്ടായെന്ന് തുറന്നു പറഞ്ഞ് നടി സോണിയ മൽഹാർ. തൊടുപുഴയിലെ സിനിമാസെറ്റിൽവെച്ച് 2013-ൽ ആണ് താരത്തിനുനേരെ സൂപ്പർസ്റ്റാറിന്റെ ഭാഗത്തുനിന്ന് ദുരനുഭവമുണ്ടായത്. മേക്കപ്പ് ചെയ്ത ശേഷം ടോയ്ലലറ്റിൽ പോയി തിരികെവരുന്ന വഴി സൂപ്പർസ്റ്റാർ കയറിപിടിച്ചുവെന്ന് അവർ റിപ്പോർട്ടറിനോട് പറഞ്ഞു. വളരെയേറെ ആരാധിച്ച ആളായിരുന്നുവെന്നും അങ്ങനെ ഒരാളിൽ നിന്നും ഇതുണ്ടായപ്പോൾ പേടിച്ചുപോയി എന്നും അവർ പറഞ്ഞു. അായാളെ തള്ളിമാറ്റിയ ശേഷം, എന്തിനാണിങ്ങനെ ചെയ്തത് എന്ന് ചോദിച്ചു. നിങ്ങളുടെ ഈ ഡ്രസ്സും കണ്ണുമൊക്കെ അട്രാക്ടീവാണ്, വന്നപ്പോഴേ ശ്രദ്ധിച്ചുവെന്നാണ് അയാൾ മറുപടി പറഞ്ഞതെന്നും നടി വ്യക്തമാക്കി. സിനിമയിലൊരുപാട് അവസരം തരാം എന്ന് പറഞ്ഞുവെന്നും സോണിയ പറഞ്ഞു. തനിക്കിപ്പോൾ കേസിനുപോകാനുള്ള സാമ്പത്തിക സ്ഥിതിയോ മനസികാവസ്ഥയോ ഇല്ലെന്നും അവർ വ്യക്തമാക്കി.

സോണിയ മൽഹാറിൻറെ വാക്കുകൾ

2013 -ൽ തൊടുപുഴ ഷൂട്ടിന് പോയതാണ്. വലിയൊരു നടന്റെ സിനിമയായിരുന്നു. എന്റെ ഭർത്താവാണ് ട്രെയിൻ കയറ്റിവിട്ടത്. ഓഫീസ് സ്റ്റാഫിന്റെ വേഷമായിരുന്നു. മേക്കപ്പ് ചെയ്ത ശേഷം ടോയിലറ്റിൽ പോയി തിരികെവരുന്ന വഴി ഈ സൂപ്പർസ്റ്റാർ കയറിപിടിച്ചു. ആദ്യമായാണ് അയാളെകാണുന്നത്. വളരെയേറെ ആരാധിച്ച ആളായിരുന്നു. ഞാനാദ്യം പേടിച്ചുപോയി. ഞാൻ തള്ളിമാറ്റിയ ശേഷം, എന്തിനാണിങ്ങനെ ചെയ്തത് എന്ന് ചോദിച്ചു. നിങ്ങളുടെ ഈ ഡ്രസ്സും കണ്ണുമൊക്കെ അട്രാക്ടീവാണ്, വന്നപ്പോഴേ ശ്രദ്ധിച്ചുവെന്നാണ് അയാളെന്നോട് പറഞ്ഞത്. ഞാൻ നോക്കിക്കോളാം, സിനിമയിലൊരുപാട് അവസരം തരാം എന്നൊക്കെ പറഞ്ഞു. ആ ഒരു നിമിഷത്തിൽ അങ്ങനെ തോന്നി എന്നും പറഞ്ഞു,. പിന്നീട് ക്ഷമ ചോദിച്ചു. അദ്ദേഹമെന്നോട് മാപ്പുപറഞ്ഞു. ഞാൻ ആളുടെ പേര് പറയുന്നില്ല. അയാളിപ്പോൾ കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളുമായി സുഖമായി ജീവിക്കുകയാണ്. ഇതറിഞ്ഞ് അവർക്ക് പ്രശ്നമൊന്നും ഉണ്ടാവരുത്. എന്റെ കുടുംബത്തിനും ഞാനേയുള്ളൂ. ഇതിനുപിറകേ എനിക്ക് നടക്കാൻ സമയമില്ലെങ്കിലും പുറത്തുപറയാതിരിക്കാൻ പറ്റില്ലെന്നുതോന്നി. ഒരാളെ പെർമിഷൻ ഇല്ലാതെ കേറിപ്പിടിക്കാനുള്ള അനുമതിയാണോ താരങ്ങൾക്കുളളത്. താല്പര്യത്തിന്റെയും ആഗ്രഹത്തിൻറെയും പുറത്താണ് അഭിനയിക്കാൻ പോകുന്നത്. ഇപ്പോഴും സെറ്റിലേക്ക് പോകാൻ ഭയമാണ്. ഒപ്പം ആരെങ്കിലും ഇല്ലാതെ പോകാറില്ല. ഞാൻ സംഘടനകളിലൊന്നുമില്ല. പല സിനിമകളിൽ നിന്നും മാറ്റപ്പെട്ടിട്ടുണ്ട്. എനിക്കിപ്പോൾ കേസിനുപോകാനുള്ള സാമ്പത്തിക സ്ഥിതിയോ മനസികാവസ്ഥയോ ഇല്ല.

dot image
To advertise here,contact us
dot image