
കോഴിക്കോട്: നടുവണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. വാകയാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെയാണ് സംഭവം. വിദ്യാര്‍ത്ഥി സ്‌കൂള്‍ പ്രിന്‍സിപ്പലിന് നല്‍കിയ പരാതി ബാലുശേരി പൊലീസിന് കൈമാറി. പൊലീസ് വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ ബാക്ക് ഗ്രൗണ്ട് റിപ്പോര്‍ട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി.
Content Highlights- Plus One student beaten up by senior students for posting on Instagram