അതിവേഗ 4ജി, ഡീസല് എഞ്ചിനുകള്; വയനാടിനൊപ്പം കൈകോര്ത്ത് ബിഎസ്എന്എല്ലും

മേപ്പാടിയിലും ചൂരല്മലയിലും അതിവേഗ 4ജിയൊരുക്കി

dot image

വയനാടിലെ രക്ഷാപ്രവര്ത്തനത്തിന് ടെലികോം സേവനങ്ങളുമായി ബിഎസ്എന്എല്ലും ഒപ്പം ചേര്ന്നു. മേപ്പാടിയിലും ചൂരല്മലയിലും അതിവേഗ 4ജിയൊരുക്കി രക്ഷാപ്രവര്ത്തനത്തിന് കൈത്താങ്ങാവുകയാണ് ബിഎസ്എന്എല്. ഭാരത് സഞ്ചാര് നിഗം ലിമിറ്റഡ് പത്രപ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചൂരല്മല, മുണ്ടക്കൈ പ്രദേശങ്ങളില് ജൂലൈ 31 ഉച്ചയോടെയാണ് 4G എത്തിച്ചത്.

വൈദ്യുതി ഇല്ലാത്ത സമയത്തും ബിഎസ്എന്എല് ടവറുകള് പ്രവര്ത്തനക്ഷമമായിരിക്കും. ഇത് ഉറപ്പാക്കാന് ഡീസല് എന്ജിനുകളും നല്കിയിട്ടുണ്ട്. കൂടാതെ ജില്ലാ ഭരണകൂടത്തിന് അതിവേഗ ഇന്റര്നെറ്റ് കണക്ഷന് ബിഎസ്എന്എല് നല്കിയിട്ടുണ്ട്. ദുരിതത്തിലായവരെ രക്ഷിക്കാനുള്ള പ്രവര്ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിന് ടോള് ഫ്രീ നമ്പറുകളും നല്കി.

അതേസമയം, ഉരുള്പ്പൊട്ടലിന്റെ പശ്ചാത്തലത്തില് രക്ഷാപ്രവര്ത്തനങ്ങള്ക്ക് സഹായമായി എയര്ടെല് വയനാട്ടില് മൂന്ന് ദിവസത്തേക്ക് ഇന്റര്നെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവ സൗജന്യമായി നല്കും. ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവര്ക്ക് അടക്കം ഓഫര് ബാധകമാണ്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്സിനും ഇളവുകള് പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ബില് അടക്കാന് വൈകുന്നവര്ക്കും ഇളവ് നല്കിയിട്ടുണ്ട്.

dot image
To advertise here,contact us
dot image