സൗജന്യ യൂണിഫോം വിതരണം ചെയ്യാത്തത് സാമ്പത്തിക പ്രതിസന്ധി മൂലം; മന്ത്രി വി ശിവന്കുട്ടി

'കുടിശിക ഈ വര്ഷം കൊടുത്ത് തീര്ക്കും'

dot image

തിരുവനന്തപുരം: സൗജന്യ യൂണിഫോം വിതരണം ചെയ്യാത്തത് സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി. സാമ്പത്തിക പ്രതിസന്ധി മൂലം കുടിശ്ശിക വന്നിട്ടുണ്ട്. ധനവകുപ്പ് പണം അനുവദിച്ചിട്ടുണ്ട്. കുടിശിക ഈ വര്ഷം കൊടുത്ത് തീര്ക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സര്ക്കാരിന്റെ സൗജന്യ യൂണിഫോം പദ്ധതി പാളിയത് സംന്ധിച്ച് റിപ്പോര്ട്ടര് വാര്ത്ത നല്കിയിരുന്നു. ഇതിലാണ് മന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്തെ സര്ക്കാര്, എയ്ഡസ് മേഖലയിലെ കുട്ടികള്ക്ക് ഇതുവരെ യൂണിഫോം എത്തിയിട്ടില്ല. സ്കൂള് തുറക്കാന് ഇനി രണ്ട് ദിവസം മാത്രമാണുള്ളത്. എയ്ഡഡ് സ്കൂളുകള്ക്ക് യൂണിഫോം അലവൻസ് ലഭിച്ചിട്ട് വര്ഷങ്ങളായി. കൈത്തറി മേഖലയുടെ വിതരണവും പ്രതിസന്ധിയിലാണ്. സര്ക്കാര് സ്കൂളുകളില് കഴിഞ്ഞ വര്ഷത്തെ യൂണിഫോം ഇതുവരെ ലഭിച്ചില്ല.

കടമ്പൂരിലെ 'എയ്ഡഡ്' കൊള്ള പലവിധം; യൂണിഫോം വിതരണത്തിലൂടെ ലക്ഷങ്ങളുടെ നികുതി തട്ടിപ്പ്

തലസ്ഥാനത്തെ വെള്ളക്കെട്ട് പ്രതിസന്ധി രണ്ടാഴ്ചക്കക്കം പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. മഴ കാരണം ചില ബുദ്ധിമുട്ടുകള് ഉണ്ട്. വെള്ളക്കെട്ടിനു ഉടന് പരിഹാരം കാണും. വെള്ളക്കെട്ടു മൂലമുള്ള ദുരിതം പരമാവധി വേഗത്തില് തീര്ക്കുമെന്നും മന്ത്രി വി ശിവന്കുട്ടി പറഞ്ഞു.

dot image
To advertise here,contact us
dot image