അപകട യാത്രക്ക് ശിക്ഷ അത്യാഹിത വിഭാഗത്തില്; യുവാക്കളുടെ സാമൂഹിക സേവനം ആരംഭിച്ചു

അപകടരമായി യാത്ര നടത്തി പിടിയിലായ അഞ്ച് യുവാക്കളും ആലപ്പുഴ മെഡിക്കല് കോളേജിലെത്തി സന്നദ്ധ സേവനം ആരംഭിച്ചു

dot image

ആലപ്പുഴ: കായംകുളം -പുനലൂര് റോഡില് ഇന്നോവ കാറിന്റെ ഡോറിലിരുന്ന് തലപുറത്തേക്കിട്ട് അപകടകരമായ രീതിയില് സാഹസിക യാത്ര നടത്തിയ സംഭവത്തില് ശിക്ഷാ നടപടിയുടെ ഭാഗമായി യുവാക്കളുടെ സാമൂഹിക സേവനം ആരംഭിച്ചു. ആലപ്പുഴ മെഡിക്കല് കോളേജ് ആശുപത്രിയിലാണ് ഇവര്ക്ക് ശിക്ഷയായി സന്നദ്ധ സേവനം നല്കിയത്. അപകടരമായി യാത്ര നടത്തി പിടിയിലായ നൂറനാട്ടെ അഞ്ച് യുവാക്കളും ഇന്ന് രാവിലെയോടെ ആലപ്പുഴ മെഡിക്കല് കോളേജിലെത്തിയത്. ഉച്ചയ്ക്ക് രണ്ടു മണി വരെ സര്ജറി, മെഡിസിന് അത്യാഹിത വിഭാഗത്തിലാണ് അഞ്ചുപേരുടെയും ജോലി. രോഗികളെ പരിചരിക്കല്, അവര്ക്കാവശ്യമായ സഹായം ചെയ്യല്, രോഗികളെ വീല് ചെയറിലും സ്ട്രെച്ചറിലുമായി വാര്ഡുകളിലേക്ക് മാറ്റല് എന്നിവയാണ് ഇവര്ക്ക് ഏര്പ്പെടുത്തിയ ജോലികള്.

സാഹസിക യാത്ര നടത്തിയ നൂറനാട് സ്വദേശികളായ ഡ്രൈവര് അല് ഗാലിബ് ബിന് നസീര്, അഫ്താര് അലി, ബിലാല് നസീര്, മുഹമ്മദ് സജാദ്, സജാസ് എന്നിവര്ക്കാണ് ശിക്ഷ. അഞ്ച് യുവാക്കളും ഇന്ന് മുതല് ഒരാഴ്ചത്തേക്ക് സാമൂഹ്യ സേവനം നടത്തണമെന്നാണ് മോട്ടോര് വാഹന വകുപ്പിന്റെ നിര്ദേശം. മാവേലിക്കര ജോയിന്റ് ആര്ടിഒ ആണ് യുവാക്കള്ക്ക് നല്ലനടപ്പിന് കമ്യൂണിറ്റി സര്വീസ് ശിക്ഷ നല്കിയത്. നാലു ദിവസത്തെ മെഡിക്കല് കോളേജിലെ സേവനത്തിനുശേഷം പത്തനാപുരം ഗാന്ധിഭവനില് മൂന്ന് ദിവസത്തേ സേവനവും ചെയ്യണം.

ഇനിയും കുറേ വിയര്ക്കും; ജില്ലകളില് ഉയര്ന്ന താപനില മുന്നറിയിപ്പ്

കഴിഞ്ഞ ഞായറാഴ്ച നൂറനാട് ഒരു വിവാഹ ചടങ്ങളില് പങ്കെടുക്കാനെത്തിയ യുവാക്കളാണ് ഇത്തരത്തില് കാറിലിരുന്ന് അപകടകരമായ രീതിയില് യാത്ര ചെയ്തത്. അന്ന് പുറത്തുവന്ന ദൃശ്യങ്ങളില് ഒരു ഇന്നോവ കാറില് നാല് യുവാക്കള് ഡോറിന് മുകളിലിരുന്ന് തല പുറത്തേക്കിട്ട് യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തൊട്ടുപിന്നാലെ ആര്ടിഒ ഉദ്യോഗസ്ഥര് കാറിന്റെ ഉടമസ്ഥന്റെ വീട്ടിലെത്തി കാര് കസ്റ്റഡിയിലെടുക്കുകയും യുവാക്കള്ക്കെതിരെ നടപടി എടുക്കുകയും ചെയ്തിരുന്നു. യുവാക്കളുടെ വീട്ടുകാരുമായി നടത്തിയ ചര്ച്ചയിലാണ് സന്നദ്ധ സേവനം നല്കി മാതൃകാപരമായ ശിക്ഷ നല്കാന് മോട്ടോര് വാഹന വകുപ്പ് തീരുമാനിച്ചത്.

dot image
To advertise here,contact us
dot image