മണിപ്പൂരില് കേന്ദ്രം പിന്തുണ നല്കിയത് അക്രമകാരികള്ക്ക്; മുഖ്യമന്ത്രി

രണ്ടാം യുപിഎ സര്ക്കാര് കാലത്ത് കോണ്ഗ്രസിന്റെ തനിനിറം പുറത്ത് വന്നു

dot image

തൊടുപുഴ: 2004ല് വാജ്പേയി സര്ക്കാര് വീണ്ടും അധികാരത്തിലെത്താന് ശ്രമിച്ചെങ്കിലും ആപത്ത് മനസിലാക്കി ജനങ്ങള് ഭൂരിപക്ഷം നല്കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതോടെ കോണ്ഗ്രസിന് പിന്തുണ നല്കി ഒന്നാം യുപിഎ സര്ക്കാര് അധികാരത്തിലെത്തി. ഇടതുപക്ഷത്തിന്റെ പിന്തുണയില് വന്ന യുപിഎ സര്ക്കാര് നിരവധി പദ്ധതികള് നടപ്പിലാക്കി. അതിനാല് വീണ്ടും അധികാരം കിട്ടി. രണ്ടാം യുപിഎ വന്നപ്പോള് കോണ്ഗ്രസിന്റെ തനിനിറം പുറത്ത് വന്നു. അതിനാലാണ് പിന്നീട് ബിജെപി അധികാരത്തിലെത്താന് കാരണം.

ബിജപി ആര്എസ്എസ്സിന്റെ അജണ്ഡ അംഗീകരിച്ച പാര്ട്ടിയാണ്. രാജ്യത്തെ ഭരണഘടന രാജ്യത്തിന് ചേര്ന്നതല്ലെന്നതാണ് ആര്എസ്എസ് നിലപാട്.മനുസ്മൃതിയുടെ മനുവിനെ മനസ്സിലാക്കത്തവരാണ് ഭരണഘടന ശിപ്പികളെന്ന് അവര് പറഞ്ഞു. എന്ഡിഎ സര്ക്കാര് രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായ മതനിരപേക്ഷത തകര്ത്തു. മതനിരപേക്ഷ തകര്ക്കുന്നതാണ് മണിപ്പൂരില് കണ്ടത്. മണിപ്പൂരില് കലാപകാരികള്ക്കായിരുന്നു സര്ക്കാര് പിന്തുണ നല്കിയത്.

രാഹുല് ഗാന്ധി വലിയ യാത്ര നടത്തി എന്നാല് ഒരഭിപ്രായവും പറഞ്ഞില്ല. ബിജെപി ശ്രമിക്കുന്നത് രാജ്യത്തെ തകര്ക്കാനാണ്. അത് തടയാന് നമുക്ക് കഴിയണം. ഇന്ത്യയിലെ ഏറ്റവും കുറവ് ദരിദ്രരുള്ളത് കേരളത്തിലാണ്. അതിന് കാരണം ഇടതുപക്ഷ സര്ക്കാറാണ്. ഇന്ത്യയെ ബി.ജെ.പി സര്ക്കാര് ദരിദ്ര്യ രാജ്യങ്ങളുടെ പട്ടികയിലേക്കെത്തിച്ചു. വാഗ്ദ്ധാനങ്ങള് പലതും എന്ഡിഎ സര്ക്കാര് നടപ്പിലാക്കിയില്ലെന്നും മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് എല്ഡിഎഫ് പ്രചാരണ യോഗത്തില് പറഞ്ഞു.

dot image
To advertise here,contact us
dot image