നവ കേരള സദസ്സ്; 'ഗ്യാസ് ഉപയോഗിച്ച് പാചകം പാടില്ല', വിചിത്ര നിർദ്ദേശവുമായി പൊലീസ്

ഭക്ഷണശാലകളിലേക്കുള്ള ഭക്ഷണം മറ്റ് സ്ഥലങ്ങളിലേ പാചകം ചെയ്യാവൂ എന്നും പൊലീസ് നിർദേശം നൽകി

dot image

കൊച്ചി: നവകേരള സദസ്സുമായി ബന്ധപ്പെട്ട് വിചിത്ര നിർദ്ദേശവുമായി പൊലീസ്. സമ്മേളന വേദിക്ക് സമീപം ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്നാണ് നിർദ്ദേശം. ഭക്ഷണശാലകളിലേക്കുള്ള ഭക്ഷണം മറ്റ് സ്ഥലങ്ങളിലേ പാചകം ചെയ്യാവൂ എന്നും പൊലീസ് നിർദേശം നൽകി. ആലുവ ഈസ്റ്റ് പൊലീസാണ് നിർദേശം നൽകിയത്. ആലുവ പ്രൈവറ്റ് സ്റ്റാൻഡിൽ ഈ മാസം ഏഴിനാണ് നവകേരള സദസ്സ് നടക്കുക.

ഒറ്റപ്പാലത്ത് നവകേരള സദസ്സ് വേദിയിൽ കോൺഗ്രസ് പ്രവർത്തകർ വാഴ വെച്ച് പ്രതിഷേധിച്ചു. വേദിക്ക് സമീപം 21 വാഴ വെച്ചാണ് പ്രതിഷേധം നടത്തിയത്. ഇന്നലെ രാത്രി തന്നെ പൊലീസ് സാന്നിധ്യത്തിൽ വാഴ നീക്കം ചെയ്തെന്ന് കോൺഗ്രസ് പ്രവർത്തകർ അറിയിച്ചത്.

നവകേരള സദസ്സ് വേദിയിൽ '21 വാഴകൾ'; കോൺഗ്രസ് പ്രതിഷേധം

നവകേരള സദസ്സ് ഇന്ന് പാലക്കാട് ജില്ലയിലാണ് പര്യടനം നടത്തുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ ജില്ലയിൽ പ്രവേശിച്ച ഉടൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. തൂതയിൽ വെച്ചായിരുന്നു പ്രതിഷേധം നടത്തിയത്. പര്യടന ദിവസങ്ങളിൽ മറ്റിടങ്ങളിലും പ്രതിഷേധ സാധ്യത ഉള്ളതിനാൽ, കർശന പൊലീസ് സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us