നവ കേരള സദസ്സ്; 9-ാം ദിനം നാല് മണ്ഡലങ്ങളിൽ റിപ്പോർട്ടർ ടി വിക്ക് മുന്നോട്ട് വയ്ക്കാനുള്ള പ്രശ്നങ്ങൾ

തിരുവമ്പാടി, ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി എന്നീ മണ്ഡലങ്ങളിൽ സർക്കാരിൻ്റെ ശ്രദ്ധ പതിയേണ്ടതും പരിഹരിക്കപ്പെടേണ്ടതുമായ 10 വിഷയങ്ങൾ വീതം റിപ്പോർട്ടർ ടിവി മുന്നോട്ടുവയ്ക്കുന്നു

dot image

കോഴിക്കോട് : നവകേരള സദസ്സ് ഒൻപതാം ദിനം പിന്നിടുന്നത് കോഴിക്കോട് ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളിലൂടെയാണ്. തിരുവമ്പാടി, ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി എന്നീ മണ്ഡലങ്ങളിൽ സർക്കാരിൻ്റെ ശ്രദ്ധ പതിയേണ്ടതും പരിഹരിക്കപ്പെടേണ്ടതുമായ 10 വിഷയങ്ങൾ വീതം റിപ്പോർട്ടർ ടിവി മുന്നോട്ടുവയ്ക്കുന്നു.

നവകേരള സദസ്സിൻ്റെ ഭാഗമായി പൊതുജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും വിപുലമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്കും പ്രായമായവർക്കും പരാതികൾ സമർപ്പിക്കാൻ പ്രത്യേകം കൗണ്ടറുകളാണ് നവകേരള സദസ്സിൻ്റെ വേദിയിൽ ഒരുക്കിയിരിക്കുന്നത്. പരാതി പരിഹരിച്ചോ, വൈകുന്നെങ്കിൽ കാരണമെന്ത് തുടങ്ങിയവ രണ്ടാഴ്ച്ചയ്ക്കുള്ളിൽ പരാതിക്കാരനെ അറിയിക്കും. പരാതിയുടെ സ്ഥിതി www.navakeralasadas.kerala.gov.in നിന്ന് അറിയാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിൻ്റെ ഭാഗമായി സന്ദർശിക്കുന്ന 140 മണ്ഡലങ്ങളിലും സർക്കാർ അടിയന്തിര ശ്രദ്ധ നൽകി പരിഹരിക്കേണ്ട വിഷയങ്ങൾ റിപ്പോർട്ടർ ടി വിക്ക് മുന്നോട്ട് വയ്ക്കാനുണ്ട്.

തിരുവമ്പാടി മണ്ഡലവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സംഘത്തിനും മുന്നിൽ റിപ്പോർട്ടർ ടി വി ചൂണ്ടിക്കാണിക്കുന്ന അടിയന്തിരമായി പരിഹരിക്കേണ്ട 10 പരാതികൾ

1. സ്വപ്നമായി അവശേഷിക്കുന്ന വയനാട് ചുരം ബദൽപാത

2. ലൈഫ് പദ്ധതിയിൽ വീട് കാത്ത് 2,804 കുടുംബങ്ങൾ

3. പതിറ്റാണ്ടുകളായി പട്ടയം കാത്ത് ചേന്ദമംഗലൂർ തോട്ടം നിവാസികൾ

4. കിടത്തി ചികിത്സയില്ലാത്ത കോടഞ്ചേരി ഗവ. കുടുംബാരോഗ്യ കേന്ദ്രം

5. മുക്കം ഗവ. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിലവിൽ ഒ പി മാത്രം

6. സർക്കാർ സ്കൂളുകളിൽ സ്ഥിരം അധ്യാപക തസ്തികളിൽ PSC നിയമനമില്ല

7. കാട്ടുപന്നി, കാട്ടാന ആക്രമണങ്ങളിൽ കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ല

8. വേണം സാഹസിക വിനോദസഞ്ചാരത്തിനും ഫാം ടൂറിസത്തിനും പദ്ധതികൾ

9. 5 വർഷമായി ഇഴയുന്ന അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് നവീകരണം

10. പാരിസ്ഥിതിക പ്രശ്നങ്ങളുയർത്തി കാരശ്ശേരിയിലേയും കൂടരഞ്ഞിയിലേയും കരിങ്കൽ ഖനനം

ബേപ്പൂർ മണ്ഡലവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സംഘത്തിനും മുന്നിൽ റിപ്പോർട്ടർ ടി വി ചൂണ്ടിക്കാണിക്കുന്ന അടിയന്തിരമായി പരിഹരിക്കേണ്ട 10 പരാതികൾ

1. നിർമാണം നിലച്ച ചാലിയാറിന് കുറുകെയുള്ള പാലം

2. ഫറോക്കിൽ പഴയപാലത്തിന് ബദലായി പുതിയ പാലം

3. വികസനം കാത്ത് ചാലിയം ഫിഷ് ലാൻഡിങ് സെന്റർ

4. വേണം കടലുണ്ടിയിൽ റെയിൽവേ മേൽപ്പാലം

5. പുനരുജീവനത്തിന് കാത്ത് ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ്

6. രാമനാട്ടുകര - വട്ടക്കിണർ റോഡ് നാലുവരിയാക്കണം

7. പ്രഖ്യാപനത്തിലൊതുങ്ങി ബേപ്പൂർ കിൻഫ്ര മറൈൻ പാർക്ക്

8. നവീകരണം കാത്ത് നല്ലൂരിലെയും രാമനാട്ടുകരയിലെയും സ്കൂളുകൾ

9. മൈതാനമില്ലാതെ രാമനാട്ടുകര നഗരസഭ

10. കപ്പലുകളെ കാത്ത് ബേപ്പൂർ. തുറമുഖ വികസനം വേഗത്തിലാക്കണം

കുന്ദമംഗലം മണ്ഡലവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സംഘത്തിനും മുന്നിൽ റിപ്പോർട്ടർ ടി വി ചൂണ്ടിക്കാണിക്കുന്ന അടിയന്തിരമായി പരിഹരിക്കേണ്ട 10 പരാതികൾ

1. മാവൂർ ഗ്രാസിം ഫാക്ടറി ഭൂമി തിരിച്ചു പിടിച്ച് വ്യവസായം തുടങ്ങണം

2. കാടുകയറി നശിച്ച് തെങ്ങിലക്കടവ് കാൻസർ സെൻ്റർ

3. നഷ്ടപരിഹാരത്തിൽ കുരുങ്ങി കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാത നിർമാണം

4. അനാഥമായി മാമ്പുഴ, വിനോദസഞ്ചാര കേന്ദ്രമായി വളർത്തണമെന്നാവശ്യം

5. രോഗികൾ മികച്ച ചികിത്സ ലഭിക്കാത്ത ചെറൂപ്പ ആശുപത്രി

6. സ്ഥലമേറ്റെടുക്കലിൽ കുരുങ്ങി മാവൂർ -NIT-കൊടുവള്ളി റോഡ് വികസനം

7. കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ പാലം

8. ഗതാഗത കുരുക്കിന് പരിഹാരമായി കുന്ദമംഗലത്ത് ബൈപ്പാസ്

9. ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫിസ് വാടക കെട്ടിടത്തിൽ

10. തുറന്നുനൽകാത്ത പന്തീർപാടത്തെ 'പകൽവീട് '

കൊടുവള്ളി മണ്ഡലവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സംഘത്തിനും മുന്നിൽ റിപ്പോർട്ടർ ടി വി ചൂണ്ടിക്കാണിക്കുന്ന അടിയന്തിരമായി പരിഹരിക്കേണ്ട 10 പരാതികൾ

1. യാഥാർത്ഥ്യമാകാത്ത നരിക്കുനി റിങ് റോഡും താമരശേരി ബൈപ്പാസും

2.പുതിയ കെട്ടിടം കാത്ത് കരുവൻപൊയിൽ, രാരോത്ത്, എളേറ്റിൽ വട്ടോളി സ്കൂളുകൾ

3. സ്വന്തമായി കെട്ടിടമില്ലാത്ത കൊടുവള്ളി റസിഡന്റ് ഐടിഐ

4. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ

5. ജനസാന്ദ്രത കൂടിയ കിഴക്കോത്ത് പഞ്ചായത്തിലെ വില്ലേജ് വിഭജനം

6. ഡോക്ടർമാരും അത്യാവശ്യ മരുന്നുകളുമില്ലാത്ത താലൂക്ക് ആശുപത്രി

7.തുറന്നുപ്രവർത്തിക്കാത്ത പള്ളിപ്പുറം മിനി വ്യവസായ കേന്ദ്രം

8. കായികതാരങ്ങൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള സ്പോർട്സ് കോംപ്ലക്സ്

9. ഹയർ സെക്കന്ററി സ്കൂളില്ലാത്ത ഓമശേരി

10.ലിഫ്റ്റ് സൗകര്യം കാത്ത് താമരശ്ശേരി,കൊടുവള്ളി മിനി സിവിൽ സ്റ്റേഷനുകൾ

dot image
To advertise here,contact us
dot image