കലാഭവൻ ഹനീഫ് അന്തരിച്ചു

കൊച്ചിൻ കലാഭവനിലെ പ്രധാന താരമായിരുന്നു. മട്ടാഞ്ചേരി സ്വദേശിയാണ്.

dot image

കൊച്ചി: ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് (61) അന്തരിച്ചു. ശ്വാസതടസത്തെ തുടർന്ന് എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊച്ചിൻ കലാഭവനിലെ പ്രധാന താരമായിരുന്നു. മട്ടാഞ്ചേരി സ്വദേശിയാണ്.

150ൽ അധികം സിനിമകളിൽ ഹനീഫ് അഭിനയിച്ചിട്ടുണ്ട്. 1990ൽ 'ചെപ്പു കിലുക്കണ ചങ്ങാതി'യാണ് ആദ്യ സിനിമ. 'ഈ പറക്കുംതളിക', 'കട്ടപ്പനയിലെ ഋത്വിക് റോഷൻ', 'തുറുപ്പു ഗുലാൻ', 'പാണ്ടിപ്പട', 'ദൃശ്യം' എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്. അറുപതോളം ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു.

നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിൽ എത്തിച്ചത്. സ്റ്റേജ് ഷോകളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു.

dot image
To advertise here,contact us
dot image