സിഎംആര്എല്-എക്സാലോജിക് കരാറില് അന്വേഷണം;വിജിലന്സ് കോടതി വിധിയില് പിഴവുണ്ടെന്ന് അമിക്കസ് ക്യൂറി

അന്വേഷണ ഏജന്സിയാണ് തെളിവുകള് ശേഖരിക്കേണ്ടതെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയെ അറിയിച്ചു

dot image

കൊച്ചി: സിഎംആര്എല് - എക്സാലോജിക് കരാറില് അന്വേഷണം ആവശ്യപ്പെട്ടുള്ള വിജിലന്സ് കോടതി വിധിയില് പിഴവുണ്ടെന്ന് അമിക്കസ് ക്യൂറി. എഫ്ഐആര് രജിസ്റ്റര് ചെയ്യും മുന്പുള്ള പ്രാഥമിക അന്വേഷണത്തിന് വിചാരണ കോടതിക്ക് ഉത്തരവ് നല്കാമായിരുന്നു. ഗിരീഷ് ബാബുവിന്റെ പരാതിയില് പ്രാഥമിക അന്വേഷണമാകാം. പ്രാഥമിക അന്വേഷണത്തിനുള്ള കാരണം ഹര്ജിക്കാരന് നല്കിയ പരാതിയിലുണ്ടെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കുന്നു.

പ്രമുഖര്ക്ക് പണം നല്കിയെന്ന് സമ്മതിച്ച സിഎംആര്എല് സിഎഫ്ഒയുടെ മൊഴിയുണ്ട്. ഹര്ജിക്കാരനായ ഗിരീഷ് ബാബുവിനെപ്പോലെയുള്ള സാധാരണക്കാര്ക്ക് തെളിവ് ശേഖരിക്കുന്നതിന് പരിമിതിയുണ്ട്. അന്വേഷണ ഏജന്സിയാണ് തെളിവുകള് ശേഖരിക്കേണ്ടതെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയെ അറിയിച്ചു. അഭിഭാഷകനായ അഖില് വിജയ് ആണ് അമിക്കസ് ക്യൂറി. റിവിഷന് ഹര്ജി ഹൈക്കോടതി വിധി പറയാന് മാറ്റി.

എക്സാലോജിക് കമ്പനിയുടമ വീണ വിജയന്, മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ എംഎല്എമാരായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരാണ് റിവിഷന് ഹര്ജിയിലെ എതിര് കക്ഷികള്. ഇവര്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്ജി നേരത്തെ മൂവാറ്റുപുഴ വിജിലന്സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹര്ജിക്കാരന് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹര്ജിക്കാരന് കളമശ്ശേരി സ്വദേശി ജി ഗിരീഷ് ബാബു മരിച്ചുവെങ്കിലും റിവിഷന് ഹര്ജി നിലനില്ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

dot image
To advertise here,contact us
dot image