നിപ വൈറസ്: അതിർത്തിയിൽ പരിശോധന ശക്തമാക്കി കർണാടക

വയനാട്ടിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ ഇടിവ്

dot image

കൽപ്പറ്റ: കോഴിക്കോട്ടെ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തമിഴ്നാടിന് പിന്നാലെ കർണാടകയും അതിർത്തിയിൽ പരിശോധന ശക്തമാക്കി. കേരള - കർണാടക അതിർത്തി ചെക്ക് പോസ്റ്റുകളിൽ സർവൈലൻസ് യൂണിറ്റുകൾ സ്ഥാപിക്കാൻ കർണാടക സർക്കാർ നിർദ്ദേശം നൽകി. ജില്ലകളിലേക്ക് പ്രവേശിക്കുന്ന ചരക്ക് വാഹനങ്ങൾ പരിശോധിക്കാനും പഴവർഗങ്ങൾ പരിശോധിക്കാനും കർണാടക ആരോഗ്യവകുപ്പ് പൊലീസിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഇതോടെ അതിർത്തി കടന്ന് കേരളത്തിലെത്തുന്ന വാഹനങ്ങളുടെ എണ്ണം കുറഞ്ഞു. വയനാട്ടിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വൻ ഇടിവാണ് സംഭവിച്ചത്.

കേരളത്തിൽ നിപ സ്ഥിരീകരിച്ചതോടെ അതിർത്തി ചെക്പോസ്റ്റുകളിൽ തമിഴ്നാട് പരിശോധന കർശനമാക്കിയിരുന്നു. കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാരുടെ ശരീരോഷ്മാവ് സംസ്ഥാന അതിർത്തി ചെക്ക് പോസ്റ്റിൽ ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ള ആരോഗ്യവകുപ്പ് സംഘം പരിശോധിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ചെക്ക് പോസ്റ്റുകളിൽ ഹെൽത്ത് ഇൻസ്പെക്ടർമാർ അടക്കമുള്ളവരുടെ സംഘം 24 മണിക്കൂറും പരിശോധന നടത്തും.

അതിർത്തി ചെക്ക് പോസ്റ്റിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് തമിഴ്നാട് സർക്കാർ മാസ്ക്, സാനിറ്റൈസേഷൻ എന്നിവ നിർബന്ധമാക്കി. തമിഴ്നാട് ആരോഗ്യമന്ത്രി സുബ്രഹ്മണിയുടെ ഗൂഡല്ലൂർ സന്ദർശനത്തിനു ശേഷമാണ് അതിർത്തികളിൽ ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us