ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരളാ പൊലീസ്

വീട്ടിലിരുന്ന് ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തുന്നത്

ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരളാ പൊലീസ്
dot image

തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ് നൽകി കേരളാ പൊലീസ്. എന്‍ടിഎല്‍ എന്ന വ്യാജ ആപ്പ് വഴി ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമായി നടക്കുന്നുണ്ടെന്നാണ് പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്. വീട്ടിലിരുന്ന് ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. വാട്‌സ്ആപ്പ്, ടെലിഗ്രാം ആപ്പുകള്‍ വഴിയാണ് ഇരകളെ തട്ടിപ്പുകാര്‍ കണ്ടെത്തുന്നത്. വ്യാജ ലിങ്കുകള്‍ അയച്ചുനല്‍കി ആളുകളെ 'NTL' ആപ്പ് ഡൗണ്‍ലോഡ് ചെയ്യിക്കുന്നതാണ് രീതി. വിശ്വാസം നേടാന്‍ തുടക്കത്തില്‍ ചെറിയ കമ്മീഷന്‍ പിന്‍വലിക്കാന്‍ അനുവദിക്കും. വലിയ തുക നിക്ഷേപിച്ചാല്‍ പണം പിന്‍വലിക്കാനാകാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. തുക പിന്‍വലിക്കാന്‍ പ്രൊസസിംഗ് ഫീസും നികുതിയും ആവശ്യപ്പെട്ട് വീണ്ടും പണം തട്ടും എന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നാണ് പൊലീസ് നിര്‍ദേശം. ബാങ്ക് വിവരങ്ങളും ഒടിപി, യുപിഐ പിന്‍ എന്നിവ പങ്കുവെക്കരുതെന്നും തട്ടിപ്പിനിരയായാല്‍ ഉടന്‍ 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടുണമെന്നും കേരളാ പൊലീസ് പറയുന്നു.

Content Highlights: Kerala Police warn of a massive investment case via the NTL app

dot image
To advertise here,contact us
dot image