

വാഷിങ്ടൺ: ഗ്രീന്‍ലാന്‍ഡിനായുള്ള അവകാശവാദത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മറുപടിയുമായി ഡെന്‍മാര്‍ക്ക്. ഗ്രീന്‍ലാന്‍ഡ് ഇപ്പോഴും ഡെന്‍മാര്‍ക്കിന്റെ ഭാഗമാണെന്ന് വ്യക്തമാക്കിയാണ് മറുപടി. ആര്‍ട്ടിക് പ്രദേശങ്ങളുടെ അവകാശം യുഎസിനാണെന്നും പ്രദേശങ്ങള്‍ യുഎസിന്റെ കയ്യില്‍ സുരക്ഷിതമാണെന്നുമുള്ള ട്രംപിന്റെ പ്രസ്താവന തള്ളികളഞ്ഞാണ് ഡെന്‍മാര്‍ക്കിന്റെ പ്രതികരണം. ഗ്രീന്‍ലാന്‍ഡിന് മേലുള്ള അധികാരത്തിന് ഡെന്‍മാര്‍ക്കിന് അല്ലാതെ വേറൊരു രാജ്യത്തിനും അവകാശമില്ലെന്നും ഡെന്മാർക്ക് വ്യക്തമാക്കി.
യുഎസിന്റെ കയ്യില്‍ ഡെന്മാർക്ക് സുരക്ഷിതമാണെന്ന നിലപാടുമായി ഇന്നലെയായിരുന്നു ട്രംപ് രംഗത്തുവന്നത്. അമേരിക്ക യൂറോപ്പിന് മേല്‍ അധിനിവേശം നടത്തുമോയെന്ന ചോദ്യത്തോടാണ് ട്രംപ് പ്രതികരിച്ചത്. നാറ്റോ ജനറല്‍ സെക്രട്ടറി മാര്‍ക്ക് റൂട്ടെയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ഗ്രീന്‍ലാന്‍ഡ് വിഷയം വീണ്ടും ചര്‍ച്ചയായത്. ഇറാനുമായുള്ള യുദ്ധത്തില്‍ നാറ്റോ സഖ്യകക്ഷികളുടെ പിന്തുണ ലഭിക്കാതത്തിലും ട്രംപ് അതൃപ്തി അറിയിച്ചു.

ഗ്രീന്‍ലാൻഡ് കരാറിലും യുഎസിന് യുറോപ്യന്‍ സഖ്യകക്ഷികളുടെ പിന്തുണ ലഭിച്ചിട്ടില്ലെന്നും ട്രംപ് വിമര്‍ശിച്ചു. യുഎസിന് നാറ്റോയില്‍ നിന്ന് ഒരു പിന്തുണയും ലഭിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് പറയുകയായിരുന്നു ട്രംപ്.

ഗ്രീന്‍ലാന്‍ഡ് ലക്ഷ്യം വെച്ച് ട്രംപ് ഇതിന് മുൻപും അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്. 1867 മുതല്‍ തന്നെ ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാന്‍ അമേരിക്ക ശ്രമിക്കുന്നുണ്ട്. ഭൂമിശാസ്ത്രപരവും സൈനികവുമായ പ്രാധാന്യമാണ് ആവശ്യത്തിന് പിന്നിലെന്നാണ് അമേരിക്ക പറയുന്നത്. ട്രംപ് ഭരണത്തിലെത്തിയതിന് പിന്നാലെ 2019ലും ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ അമേരിക്ക നടത്തിയിരുന്നു. രണ്ടാം തവണ അധികാരത്തിലെത്തിയ ട്രംപ് താരിഫ് യുദ്ധം പ്രഖ്യാപിച്ച് ഗ്രീൻലാഡിനുമേൽ സമ്മർദ്ദം വർധിപ്പിച്ചിരുന്നു. എന്നാൽ ഗ്രീൻലാഡിനുമേൽ ട്രംപ് അവകാശ വാദം ഉയർത്തുമ്പോഴെല്ലാം ഡെൻമാർക്ക് അതിനെ ശക്തമായി എതിർത്തിട്ടുണ്ട്. നാറ്റോ അംഗമായ ഡെന്‍മാര്‍കിന്റെ ഒരു അര്‍ദ്ധസ്വയംഭരണ പ്രദേശമാണ് ഗ്രീന്‍ലാന്‍ഡ്. തന്ത്രപ്രധാനമായ ഈ ആർട്ടിക് പ്രദേശം സൈനിക നീക്കങ്ങൾക്ക് നിർണായകമാണ്.
Content Highlights: Denmark has responded to Donald Trump's claim over Greenland, making clear that the territory will not be handed over to him.