കൈകോർത്ത് പുടിനും ട്രംപും ഷി ജിൻപിങും; 33-ാം APEC ഫോറത്തെ അഭിസംബോധന ചെയ്ത് നേതാക്കൾ

വ്യാപാരത്തിനും നിക്ഷേപത്തിനുമുള്ള തടസ്സങ്ങള്‍ കുറയ്ക്കുക' എന്ന ആഹ്വാനത്തോടെയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉച്ചകോടി തുടക്കം കുറിച്ചത്

കൈകോർത്ത് പുടിനും ട്രംപും ഷി ജിൻപിങും; 33-ാം APEC ഫോറത്തെ അഭിസംബോധന ചെയ്ത് നേതാക്കൾ
dot image

ഷെന്‍ഷെൻ: ചൈന, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ നേതൃത്വം നല്‍കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടി (APEC)  തുടങ്ങി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവര്‍ ഉച്ചകോടിയില്‍ എത്തി. ചൈനയിലെ ഷെന്‍ഷെനിലാണ് ഉച്ചകോടി നടക്കുന്നത്. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധം, റഷ്യ-യുക്രെയ്ന്‍ യുദ്ധം,ആണവായുധങ്ങള്‍, വ്യാപാരം, കൃത്രിമബുദ്ധി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

US President Donald Trump, Russian President Vladimir Putin, and Chinese President Xi Jinping, who arrived to participate in the APEC forum
APEC ഫോറത്തിൽ പങ്കെടുക്കാനെത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്

വ്യാപാരത്തിനും നിക്ഷേപത്തിനുമുള്ള തടസ്സങ്ങള്‍ കുറയ്ക്കുക' എന്ന ആഹ്വാനത്തോടെയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉച്ചകോടി തുടക്കം കുറിച്ചത്. ഉദ്ഘാടന പ്രസംഗത്തില്‍, 'സ്വതന്ത്രവും തുറന്നതുമായ വ്യാപാരത്തിന് പിന്തുണ നല്‍കണമെന്ന് ആഹ്വാനം ചെയ്ത ഷി ജിന്‍പിങ് ഏഷ്യ-പസഫിക് മേഖലയില്‍ കൂടുതല്‍ തുറന്ന സമീപനവും നവീകരണവും സഹകരണവും വേണമെന്നും ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന താരീഫ് ഇടാക്കുന്ന ഡോണള്‍ഡ് ട്രംപിന്റെ ആശയങ്ങള്‍ക്ക് വിപരീതമായാണ് ഷി ജിന്‍പിങിന്റെ പ്രസ്താവന.

അതേസമയം, അമേരിക്ക 20ലധികം വ്യാപാര കരാറുകളില്‍ ഇതിനകം എത്തിച്ചേര്‍ന്നെന്നാണ് യോഗത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. അതില്‍ ചില കരാറുകള്‍ സമ്മേളനത്തില്‍ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളുമായുള്ളതാണെന്നും ട്രംപ് വ്യക്തമാക്കി. ഉച്ചകോടി സംഘടിപ്പിച്ച ചൈനയ്ക്ക് നന്ദി പറഞ്ഞായിരുന്നു ട്രംപിന്റെ പ്രതികരണം.

വ്യാപാരത്തിനായി റഷ്യ ലോക രാജ്യങ്ങള്‍ മുന്നില്‍ തുറന്നിട്ടിരിക്കുയാണെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പറഞ്ഞത്. സാമ്പത്തിക ശേഷി ശക്തിപ്പെടുത്തുന്നതിന് വേണ്ടി കൂടുതല്‍ വ്യാപാര ബന്ധങ്ങള്‍ നടത്തുമെന്നും പുടിന്‍ പറഞ്ഞു. സാങ്കേതിക ശേഷികളും മെച്ചപ്പെടുത്തുന്നതിനും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുമായി റഷ്യ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുമെന്നും ഇതിന്റെ ഭാഗമായി റഷ്യയുടെ ആഭ്യന്തര സമ്പദ്വ്യവസ്ഥയുടെ ഘടനയില്‍ മാറ്റങ്ങള്‍ വരുത്തിയെന്നും പുടിന്‍ വ്യക്തമാക്കി. ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയെ അഭിസംബോധന ചെയ്താണ് നേതാക്കള്‍ പ്രസംഗിച്ചത്.

Content Highlights: The APEC forum has begun in China, with Vladimir Putin, Donald Trump and Xi Jinping coming together at the event.

dot image
To advertise here,contact us
dot image