'ബഹുധ്രുവ ലോകത്തിന് ചൈനയും റഷ്യയും നേതൃത്വം നല്‍കണം'; എപിഇസി ഉച്ചകോടിയിൽ ഷി ജിന്‍പിങ്

ചൈനയുടെ തെക്കന്‍ നഗരമായ ഷെന്‍ഷെനില്‍ വെച്ച് ബുധനാഴ്ച ഷിയും പുടിനും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി

'ബഹുധ്രുവ ലോകത്തിന് ചൈനയും റഷ്യയും നേതൃത്വം നല്‍കണം'; എപിഇസി ഉച്ചകോടിയിൽ ഷി ജിന്‍പിങ്
dot image

ഷെന്‍ഷെൻ: ബഹുധ്രുവ ലോകത്തിനായുള്ള നീക്കത്തിന് നേതൃത്വം നല്‍കാനും അത് മുന്നോട്ട് കൊണ്ടുപോകാനും ചൈനയും റഷ്യയും തയ്യാറാകണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഏഷ്യാ-പസഫിക് ഇക്കണോമിക് കോപ്പറേഷന്‍ (APEC) ഉച്ചകോടിക്കിടയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്ന അദ്ദേഹത്തിന്റെ പരാമര്‍ശം. ചൈനയുടെ തെക്കന്‍ നഗരമായ ഷെന്‍ഷെനില്‍ വെച്ച് ബുധനാഴ്ച ഷിയും പുടിനും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി.

ഷി ജിന്‍പിങിന് പിന്നാലെ വേദിയിലെത്തിയ പുടിന്‍, പാശ്ചാത്യ ശക്തികള്‍ മുന്‍കാല ആധിപത്യ ശക്തികള്‍ ആണെന്നും, യൂറോപ്പ് ഇപ്പോള്‍ അപമാനകരമായ തകര്‍ച്ചയിലൂടെയാണ് കടന്നുപോകുന്നതെന്നും ഉച്ചകോടിയില്‍ പറഞ്ഞു. സാമ്പത്തിക ആധിപത്യത്തിനായുള്ള പരമ്പരാഗത മാര്‍ഗ്ഗങ്ങളും നിര്‍ബന്ധിത നടപടികളും (coercion) ഏറെക്കുറെ കാലഹരണപ്പെട്ടു കഴിഞ്ഞു. അവയ്ക്കുണ്ടായിരുന്ന ഭീഷണിപ്പെടുത്താനുള്ള ശേഷി വലിയൊരു അളവിലും നഷ്ടപ്പെട്ടിരിക്കുന്നു എന്നും പുടിന്‍ വ്യക്തമാക്കി. ഉപരോധങ്ങള്‍, തീരുവകള്‍, കയറ്റുമതി നിയന്ത്രണങ്ങള്‍ എന്നിവയ്ക്ക് ഒരു പരിധിവരെ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെങ്കിലും, എതിരാളികളുടെ സമ്പദ്‌വ്യവസ്ഥകളെ തകര്‍ക്കുക എന്നത് പോയിട്ട്, അവരുടെ വളര്‍ച്ചയെ തടയാന്‍ പോലും ഇവയ്ക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2022 ഫെബ്രുവരിയില്‍ റഷ്യ അയല്‍രാജ്യമായ യുക്രെയ്ൻ അധിനിവേശം നടത്തിയതിനെത്തുടര്‍ന്ന്, യുഎസും യൂറോപ്പും ചേര്‍ന്ന് റഷ്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കെതിരെ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

1989-ല്‍ സ്ഥാപിതമായ APEC-ല്‍ 21 അംഗരാജ്യങ്ങളുണ്ട്. ആഗോള മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (GDP) 50 ശതമാനത്തിലധികവും, ഏകദേശം 270 കോടി ജനങ്ങളും ഈ കൂട്ടായ്മയുടെ പരിധിയില്‍ വരുന്നു. ഏഷ്യ-പസഫിക് മേഖലയിലെ സാമ്പത്തിക വളര്‍ച്ചയെയും സമൃദ്ധിയെയും പിന്തുണയ്ക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. ഈ വര്‍ഷത്തെ ഉച്ചകോടിയില്‍, നിര്‍മ്മിത ബുദ്ധി (AI), വ്യാപാരം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇവ രണ്ടും അമേരിക്കയും ചൈനയും നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന മേഖലകളാണ്. വാഷിംഗ്ടണും ബെയ്ജിംഗും തമ്മിലുള്ള വ്യാപാര സന്ധി ജനുവരിക്ക് ശേഷവും നീട്ടുമോ എന്നത് എപിഇസി അംഗങ്ങള്‍ക്കും ലോകമെമ്പാടുമുള്ളവര്‍ക്കും പ്രധാനപ്പെട്ട ഒരു വിഷയമാണ്.

Content Highlights: Chinese President Xi Jinping has called on China and Russia to take the lead in advancing a multipolar world order. His remarks followed a meeting with Russian President Vladimir Putin on the sidelines of the APEC summit. The two leaders held bilateral talks in Shenzhen, southern China, on Wednesday.

dot image
To advertise here,contact us
dot image