

ടെല്‍ അവീവ്: പശ്ചിമേഷ്യയിലെ തുടര്‍ച്ചയായ യുദ്ധങ്ങള്‍ക്കും അശാന്തിയ്ക്കുമിടെ ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് നടക്കും. ഗാഡി ഐസന്‍കോട്ട്, നഫ്താലി ബെന്നറ്റ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളില്‍ നിന്ന് ശക്തമായ പോരാട്ടമാണ് നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിടുന്നത്.
ഇസ്രയേല്‍ പാര്‍ലമെന്റായ നെസെറ്റിലേക്ക് 120 അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്. വ്യക്തികള്‍ക്ക് പകരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യുന്ന രീതിയിലാണ് ഈ തെരഞ്ഞെടുപ്പ്. പാര്‍ലമെന്റില്‍ സീറ്റ് ലഭിക്കാന്‍ ഒരു പാര്‍ട്ടിക്ക് കുറഞ്ഞത് 3.25% വോട്ട് ലഭിക്കണം. തുടര്‍ന്ന് പാര്‍ട്ടികളുടെ വോട്ട് വിഹിതത്തിന് അനുസരിച്ചാണ് സീറ്റുകള്‍ വീതിച്ചുനല്കുന്നത്.
മറ്റു പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കി പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷമായ 61 സീറ്റുകള്‍ തികയ്ക്കുന്ന മുന്നണി നേതാവിനെയാണ് പ്രസിഡന്റ് സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കുന്നത്. അതുകൊണ്ടുതന്നെ 1948 ല്‍ രാജ്യം നിലവില്‍ വന്നതുമുതല്‍ ഇസ്രയേലില്‍ കൂട്ടുമന്ത്രിസഭകളാണ് അധികാരത്തിലേറുന്നത്. ഇതുവരെ 25 പാര്ലമെന്റുകള് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനം നവംബര്‍ നാലിനാണ് ഉണ്ടാവുക.
സുരക്ഷാ വീഴ്ചകളുടെ പേരില്‍ രാജ്യത്ത് കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഈ തെരഞ്ഞെടുപ്പ് വലിയൊരു അഗ്നിപരീക്ഷയാകും. 2023 ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ ആക്രമണത്തിന് ശേഷമുള്ള ആദ്യ ദേശീയ തെരഞ്ഞെടുപ്പാണിത്. ഹമാസിന്റെ ആക്രമണം മുന്‍കൂട്ടി കാണുന്നതിലും തടയുന്നതിലുമുണ്ടായ സുരക്ഷാ വീഴ്ചയും, തുടര്‍ന്ന് ഗാസ യുദ്ധം കൈകാര്യം ചെയ്ത രീതിയും നെതന്യാഹുവിന്റെ ജനപ്രീതിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
മുന്‍ സൈനിക മേധാവി ഗാഡി ഐസന്‍കോട്ടിന്റെ യഷാര് പാര്‍ട്ടിയാണ് നെതന്യാഹുവിന്റെ പ്രധാന എതിരാളി. സൈന്യത്തില്‍ എല്ലാവര്ക്കും തുല്യമായ സേവനം, ഉയര്‍ന്ന ജീവിതച്ചെലവിന് പരിഹാരം, മെച്ചപ്പെട്ട വിദ്യാഭ്യാസം, ഒക്ടോബര്‍ 7ലെ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഔദ്യോഗിക കമ്മീഷനെ നിയോഗിക്കും തുടങ്ങിയവയാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ വാഗ്ദാനങ്ങള്‍. ഒക്ടോബര്‍ 7ന് ഗാസയില്‍ ഇസ്രായേല്‍ നടത്തിയ യുദ്ധത്തില്‍ 25 വയസ്സുള്ള മകനും രണ്ട് ബന്ധുക്കളും കൊല്ലപ്പെട്ടത് ഗാഡി ഐസന്‍കോട്ടിന് മുന്‍തൂക്കം നല്‍കുമെന്നും സൂചനകളുണ്ട്.

തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, പുറത്തുവരുന്ന അഭിപ്രായ സര്‍വേകളില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് തിരിച്ചടിയും, മുന്‍ സൈനിക മേധാവി ഗാഡി ഐസന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടിക്ക് വ്യക്തമായ മുന്നേറ്റവുമാണ് പ്രവചിക്കുന്നത്.
സര്‍വേഫലങ്ങള്‍ പ്രകാരം പ്രധാനമന്ത്രി പദത്തിലേക്ക് ജനങ്ങള്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നത് ഗാഡി ഐസന്കോട്ടിനോടാണ് (41%). 37% പിന്തുണയോടെ നഫ്താലി ബെന്നറ്റ് രണ്ടാമതുള്ളപ്പോള്‍, നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു 35% പിന്തുണയോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അരലക്ഷം പുതിയ വോട്ടര്‍മാരാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത്. കൂടാതെ വിദേശത്തു നിന്ന് 70,000ത്തോളം ഇസ്രയേലികള്‍ വോട്ട് ചെയ്യാന്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ട്.
Content Highlights: Israel heads to the polls as Benjamin Netanyahu faces a challenge from opposition leaders Gadi Eisenkot and Naftali Bennett amid ongoing regional conflicts and political uncertainty