ഉയർന്ന ജീവിതച്ചെലവ്; ഫ്രാൻസിന് പിന്നാലെ ഇറ്റലിയിലും സമരം ശക്തം; മിലാനിലെ ഗോത്തിക് കത്തീഡ്രലിന് നേരെ കല്ലേറ്

സമരക്കാരെ ജലപീരങ്കിയും ടിയര്‍ഗ്യാസും ഉപയോഗിച്ചാണ് പൊലീസ് നേരിടുന്നത്

ഉയർന്ന ജീവിതച്ചെലവ്; ഫ്രാൻസിന് പിന്നാലെ ഇറ്റലിയിലും സമരം ശക്തം; മിലാനിലെ ഗോത്തിക് കത്തീഡ്രലിന് നേരെ കല്ലേറ്
dot image

റോം: ജീവിത ചെലവിലെ വർധന, പൊതുസേവനങ്ങളുടെ നിലവാരമില്ലായ്മ എന്നിവ ഉയർത്തി ഇറ്റലിയില്‍ സമരം ശക്തം. മിലാനിലെ ഗോത്തിക് കത്തീഡ്രല്‍ ചത്വരത്തിലേക്ക് പ്രതിഷേധകരുടെ കല്ലേറുണ്ടായി. സമരക്കാരെ ജലപീരങ്കിയും ടിയര്‍ഗ്യാസും ഉപയോഗിച്ചാണ് പൊലീസ് നേരിടുന്നത്. പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും എന്നാല്‍ നഗരങ്ങളെ യുദ്ധക്കളമാക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിയോര്‍ജീന മെലോണി പറഞ്ഞു. നിരവധി പ്രതിഷേധക്കാരെ ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പലയിടത്തും സമരം അക്രമാസക്തമായി.

ആഢംബര ഷോപ്പിങ് മാളുകള്‍ക്ക് നേരെയും ആക്രമണം നടന്നു. മിലാനില്‍ ഒട്ടുമിക്ക കടകളും അടഞ്ഞ് കിടക്കുകയാണ്. മെട്രോ സ്റ്റേഷനുകളുടെയും പ്രവര്‍ത്തനം തടസപ്പെട്ടു. നിരവധിപ്പേര്‍ക്ക് അക്രമ സംഭവങ്ങളില്‍ പരിക്കേറ്റു. ഇറ്റലിയില്‍ എത്തിയ വിനോദ സഞ്ചാരികളും നഗരങ്ങളില്‍ നിന്ന ഒഴിഞ്ഞ് പോകുന്ന സാഹചര്യമുണ്ടായി. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശക്തമാകുന്ന സമരം ജിയോര്‍ജീന മെലോണിക്ക് പ്രതിസന്ധിയായാണ് വിലയിരുത്തുന്നത്.

യുദ്ധങ്ങള്‍ക്കും വര്‍ധിച്ചുവരുന്ന ജീവിതച്ചെലവിനുമെതിരായ മാര്‍ച്ച് സമാധാനപരമായാണ് ആരംഭിച്ചത്. എന്നാല്‍ മുഖംമൂടി ധരിച്ച പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലുകളും കോണ്‍ക്രീറ്റ് കട്ടകളും മറ്റ് വസ്തുക്കളും എറിയുകയും ബാരിക്കേടുകള്‍ക്ക് തീയിടുകയും ചെയ്തു. വാഹനങ്ങള്‍ക്കും തീയിട്ടതായി റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധങ്ങള്‍ക്കു പിന്നിലെ കാരണങ്ങള്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ നിയമപാലകര്‍ക്കെതിരായ അക്രമവും നഗരത്തിനു വരുത്തിയ ഗുരുതരമായ നാശനഷ്ടങ്ങളും ന്യായീകരിക്കാനാവില്ലെന്ന് മിലാനിലെ സെന്റര്‍-ലെഫ്റ്റ് മേയര്‍ ജിയുസെപ്പെ സാലയും പറഞ്ഞു.

അയല്‍രാജ്യമായ ഫ്രാന്‍സിലെ അക്രമസംഭവങ്ങള്‍ സമാനമാണ് ഈ സംഘര്‍ഷങ്ങളും. അവിടെ ജീവിതച്ചെലവ് വര്‍ധിച്ചതിലും പൊതുസേവനങ്ങളുടെ നിലവാരം കുറഞ്ഞതിലും രോഷാകുലരായ പതിനായിരക്കണക്കിന് ആളുകള്‍ ശനിയാഴ്ച തെരുവിലിറങ്ങി. സമീപകാലത്ത് ഫ്രാന്‍സില്‍ നടന്നതില്‍ വെച്ച് ഏറ്റവും അക്രമാസക്തമായ പ്രതിഷേധങ്ങളിലൊന്നായിരുന്നു ഇത്.

Content Highlights: Protests against rising living costs are intensifying in Italy, according to international media reports. Demonstrators reportedly threw stones towards the square near Milan’s Gothic cathedral, while police used water cannons and tear gas to disperse crowds. Prime Minister Giorgia Meloni said people have the right to protest but not to turn cities into battlegrounds. Several demonstrators have reportedly been arrested, and protests have turned violent in multiple locations.

dot image
To advertise here,contact us
dot image