മധ്യപ്രദേശില്‍ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി; 12 മരണം

മധ്യപ്രദേശ് ഗ്വാളിയാറില്‍ ഷീത്‌ല മാതാ ക്ഷേത്രത്തിന് സമീപം ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം

മധ്യപ്രദേശില്‍ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി; 12 മരണം
dot image

ഗ്വാളിയാര്‍: നവരാത്രി ആഘോഷങ്ങള്‍ക്കായി ഒത്തുകൂടിയ ഭക്തര്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചുകയറി 12 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആറ് പേരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശ് ഗ്വാളിയാറില്‍ ഷീത്‌ല മാതാ ക്ഷേത്രത്തിന് സമീപം ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. പൊലീസ് സ്ഥാപിച്ച ചെക്ക് പോയിന്റും ക്ഷേത്രത്തിന്റെ ഗേറ്റും മതിലും തകര്‍ത്താണ് വാഹനം ഭക്തര്‍ക്കിടയിലേക്ക് ഇടിച്ചുകയറിയത്.

രാത്രി 1.30ഓടെയാണ് അപകടം ഉണ്ടായതെന്നും ചിന്നോര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന നെല്ല് നിറച്ച ട്രക്ക് കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നും ഗ്വാളിയാര്‍ പൊലീസ് വ്യക്തമാക്കി. ക്ഷേത്രപരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു. ഇവര്‍ ചികിത്സയിലാണ്.

Also Read:

സംഭവത്തില്‍ ഗ്വാളിയാര്‍ കളക്ടര്‍ രുചിക ചൗഹാന്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രക്ക് ആര്‍ടിഒ സംഘം പരിശോധിക്കും. ട്രക്ക് അമിതഭാരം കയറ്റിയിരുന്നതായും നിയന്ത്രണം നഷ്ടപ്പെട്ട യാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയാണെന്നും ദൃക്‌സാക്ഷി പറഞ്ഞു.

Content Highlights: Truck Crashes Into Navratri Gathering, 12 People Lose Their Lives Several Injured

dot image
To advertise here,contact us
dot image