പുടിനുമായി മോദിയുടെ കൂടിക്കാഴ്ച; യുക്രെയ്ൻ സംഘർഷത്തില്‍ സമാധാനപരമായ പരിഹാരം വേണമെന്ന് മോദി

ഊര്‍ജം, നവീകരണം, ബഹിരാകാശം, വളം എന്നീ മേഖലകളിലാണ് ഇരുരാജ്യങ്ങളും പ്രധാനമായും കൈകോര്‍ക്കുന്നതെന്ന് പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു

പുടിനുമായി മോദിയുടെ കൂടിക്കാഴ്ച; യുക്രെയ്ൻ സംഘർഷത്തില്‍ സമാധാനപരമായ പരിഹാരം വേണമെന്ന് മോദി
dot image

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിക്കിടെ കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കിലായിരുന്നു കൂടിക്കാഴ്ച്ച. ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധങ്ങളും പ്രധാന ആഗോള വിഷയങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. യുക്രെയ്ൻ സംഘർഷത്തില്‍ സമാധാനപരമായ പരിഹാരം വേണമെന്ന് കൂടിക്കാഴ്ചയിൽ മോദി ആവശ്യപ്പെട്ടു.

ദീര്‍ഘകാലമായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് അന്ത്യം കുറിക്കണമെന്നും നരേന്ദ്ര മോദി ആവശ്യമുന്നയിച്ചു. യുദ്ധത്തില്‍ ചെലവഴിക്കുന്ന ഓരോ ദിവസവും മനുഷ്യരാശിയെ പിന്നോട്ടടിക്കുമ്പോള്‍, സമാധാനത്തിലേക്കുള്ള ഓരോ ചുവടും പുതിയ പ്രതീക്ഷയും ഉത്സാഹവും നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പുടിനുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തിയെന്നും ഇന്ത്യ-റഷ്യ തന്ത്രപരമായ പങ്കാളിത്തത്തിന്റെ എല്ലാ മേഖലകളും ചര്‍ച്ച ചെയ്തുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിവിധ മേഖലകളില്‍ കൈവരിച്ച ശ്രദ്ധേയമായ പുരോഗതി സന്തോഷകരമാണ്. ഊര്‍ജം, നവീകരണം, ബഹിരാകാശം, വളം എന്നീ മേഖലകളിലാണ് ഇരുരാജ്യങ്ങളും പ്രധാനമായും കൈകോര്‍ക്കുന്നതെന്ന് പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു.

യുക്രെയ്ന്‍ സംഘര്‍ഷത്തെ പരാമര്‍ശിച്ചുകൊണ്ട്, പുടിനുമായി ഇന്ത്യ ഇക്കാര്യം തുടര്‍ച്ചയായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും സമാധാനശ്രമങ്ങളെ പിന്തുണയ്ക്കുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മോദി വ്യക്തമാക്കി. യുക്രെയ്ന്‍ വിഷയത്തില്‍ തങ്ങള്‍ തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. മുമ്പ് കണ്ടുമുട്ടിയപ്പോള്‍ ഈ വിഷയത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും വിശദമായി അറിയിച്ചിരുന്നു. സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുന്നു. ഇനിയും അതിന് പിന്തുണ നല്‍കുന്നത് തുടരുമെന്നും മോദി പറഞ്ഞു.

Content Highlights: Prime Minister Narendra Modi met Russian President Vladimir Putin during the SCO Summit in Bishkek, discussing India-Russia strategic ties and urging an early peaceful resolution to the Ukraine conflict

dot image
To advertise here,contact us
dot image